മോദിയാവാന്‍ മമ്മൂട്ടി മുതല്‍ ബച്ചന്‍ വരെ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്ത ഏറെ നാളായി പ്രചരിയ്ക്കുന്നതാണ്. ഒട്ടേറെ സംവിധായകരാണ് മോദിയുടെ ജീവിതം സിനിമയാക്കാന്‍ രംഗത്തെത്തിയിരിയ്ക്കുന്നത്. കാമസൂത്ര ത്രിഡിയുടെ സംവിധായകനും മലയാളിയുമായ രൂപേഷ് പോളും ഇക്കൂട്ടത്തിലുണ്ട്. മോദിയുടെ കഥപറയുന്ന നമോ എന്ന ചിത്രമാണ് രൂപേഷ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആദ്യത്തെ 4ഡി ചിത്രമാകും നമോ.
പൂര്‍ണമായും മോദിയുടെ ജീവിതമല്ല ചിത്രം പറയുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യനം നല്‍കി വേറിട്ടൊരു പൊളിറ്റിക്കല്‍ ത്രില്ലറാകും ചിത്രമെന്നാണ് സൂചന. രൂപേഷ് മാത്രമല്ല മോദി തരംഗത്തില്‍ ആകൃഷ്ടമായിരിയ്ക്കുന്നത്. മോദിയുടെ ജീവിതം വെള്ളിത്തിരയിലെത്തിയ്ക്കാന്‍ മധുര്‍ ഭണ്ഡാര്‍ക്കറും പദ്ധതിയിടുന്നുണ്ടത്രേ.
സംവിധായകര്‍ ചിത്രമൊരുക്കാനൊരുങ്ങുമ്പോള്‍ മോദിയുടെ വേഷത്തില്‍ ആരാകും എത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മോദിയാവാന്‍ അനുയോജ്യരായ മലയാളതാരങ്ങളും ഇക്കൂട്ടത്തിലുണ്ടോ എന്ന് അറിയേണ്ടേ. ഇതാ ഈ ചിത്രങ്ങള്‍ കണ്ടുനോക്കൂ

മോദിയാവാന്‍ മമ്മൂട്ടി മുതല്‍ ബച്ചന്‍ വരെ
രൂപേഷ് പോള്‍ ചിത്രമായ നമോയില്‍ മോദിയെ അവതരിപ്പിയ്ക്കുന്നത് നടനും ബിജെപി പ്രവര്‍ത്തകനും കൂടിയായ പരേഷ് റാവള്‍ ആണെന്ന് വാര്‍ത്ത പരക്കുന്നുണ്ട്.

മോദിയാവാന്‍ മമ്മൂട്ടി മുതല്‍ ബച്ചന്‍ വരെ
പൊളിറ്റിക്കല്‍ റോളുകള്‍ അമിതാഭ് ബച്ചന്റെ കൈയ്യില്‍ സുരക്ഷിതമാണ്. അടുത്തിടെ സത്യഗ്രഹയിലും ബച്ചന്റെ ഇത്തരം പ്രകടനം നമ്മള്‍ കണ്ടതാണ്. എന്തായാലും മോദിയാകാന്‍ ബിഗ്ബി അനുയോജ്യന്‍ തന്നെ

മോദിയാവാന്‍ മമ്മൂട്ടി മുതല്‍ ബച്ചന്‍ വരെ
മോദിയാകാന്‍ വെള്ളിത്തിരയില്‍ ഏറ്റവും അനുയോജ്യനായ നടന്‍ അനില്‍ കപൂറാണെന്ന് വാദിയ്ക്കുന്നവരുമുണ്ട്

മോദിയാവാന്‍ മമ്മൂട്ടി മുതല്‍ ബച്ചന്‍ വരെ
അഭിനയത്തില്‍ അനുപംഖേറിന് മുന്നില്‍ അതിര്‍ വരമ്പുകള്‍ ഇല്ല. മോദിയുടെ അനുയായിയെന്ന നിലയിലും അനുപം ഖേര്‍ മോദിയുടെ വേഷത്തിന് അര്‍ഹന്‍ തന്നെ

മോദിയാവാന്‍ മമ്മൂട്ടി മുതല്‍ ബച്ചന്‍ വരെ
ഹോളിവുഡിലും മികച്ച പ്രകടനം കാഴ്ചവച്ച നസീറുദ്ദീന്‍ ഷാ മോദിയുടെ വേഷത്തിന് അനുയോജ്യന്‍ തന്നെ

മോദിയാവാന്‍ മമ്മൂട്ടി മുതല്‍ ബച്ചന്‍ വരെ
മോദിയുടെ ജീവിതകഥ ഒരു തമിഴ് സിനിമയായാല്‍ ഉറപ്പായും നയാകനാലുക രജനീകാന്താകും. ഇനി ബോളിവുഡിലായാലും പരിഗണിയ്ക്കപ്പെടാവുന്നതാണ്.

മോദിയാവാന്‍ മമ്മൂട്ടി മുതല്‍ ബച്ചന്‍ വരെ
ബോളിവുഡിലായാലും മലയാളത്തിലായാലും മോദിയുടെ കഥ സിനിമയായാല്‍ നായകനാവാന്‍ മമ്മൂട്ടിയും യോഗ്യന്‍ തന്നെ


Click it and Unblock the Notifications











