»   » ബീഫിന് ഇത്രയും ടേസ്റ്റ് ഉണ്ടായിരുന്നെന്ന് പറഞ്ഞ് തന്ന നടന്മാര്‍! ഇത് കണ്ടാല്‍ ആരും കഴിച്ചു പോവും!!

ബീഫിന് ഇത്രയും ടേസ്റ്റ് ഉണ്ടായിരുന്നെന്ന് പറഞ്ഞ് തന്ന നടന്മാര്‍! ഇത് കണ്ടാല്‍ ആരും കഴിച്ചു പോവും!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ ബീഫിന് ഏര്‍പ്പെടുത്തിയ വിലക്കുകളില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ മുഴുവനും ട്രോളുകള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. ഇത് മുന്നില്‍ കണ്ടു കൊണ്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ ഉണ്ടായിരുന്നു.

ബീഫിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന പ്രശ്‌നങ്ങളെ എല്ലാം ഉള്‍പ്പെടുത്തി പല രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ബീഫിന് വേണ്ടി ഏര്‍പ്പെടുത്തിയ നിരേധനത്തിന് പിന്നാലെ സിനിമയിലെ രംഗങ്ങള്‍ തരംഗമായി മാറിയിരിക്കുകയാണ്.

ഈദിന് റിലീസ് ചെയ്യുന്നത് അഞ്ചു മലയാള സിനിമകള്‍! ആദ്യം ഏതു സിനിമ കാണാന്‍ പോകും!

ഗോദയിലെ രംഗങ്ങള്‍

മേയ് 19 ന് റിലീസ് ചെയ്ത സിനിമയാണ് ഗോദ. ടൊവിനോ തോമസ് നായകനായി അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് ബേസില്‍ ജോസഫായിരുന്നു. ചിത്രത്തിലെ വീഡിയോ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്.

ബീഫ് റോസ്റ്റിനും പൊറോട്ടക്കും വേണ്ടി അലയുന്നവര്‍

ബീഫ് റോസ്റ്റിനും പൊറോട്ടക്കും വേണ്ടി മലയാളികള്‍ അലയുന്നത് എന്തിന് വേണ്ടിയാണെന്നുള്ള ചോദ്യത്തിനാണ് ഉത്തരമായി ടൊവിനോ ബീഫ് റോസ്റ്റ് തയ്യാറാക്കുന്ന വിധം പറയുന്നതാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വീഡിയോ പങ്കുവെച്ച് ഗോദ ടീം

ഈ പൊറോട്ടയും ബീഫും നമ്മള്‍ മലയാളികള്‍ക്ക് വെറുമൊരു ഭക്ഷണം മാത്രമല്ല അത് ഒരു വികാരമാണെന്ന് പറഞ്ഞു കൊണ്ടാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിനൊപ്പം ഗോദയിലെ മറ്റു താരങ്ങളും വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

വൈറലായ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കത്തി പടരുന്നതിനിടെയാണ് വീഡിയോ രംഗത്തെത്തുന്നത്. ഇതോടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

പോപ്‌കോര്‍ണിലെ വീഡിയോ

ഷൈന്‍ ടോം ചാക്കോയും സൗബിനും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു 'പോപ്‌കോര്‍ണ്‍'. സിനിമയിലെ ഒരു രസകരമായ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ബീഫ് കഴിക്കാന്‍ പോയവരുടെ ദുരന്തം

ഭാഷ അറിയാത്ത നാട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ കയറി ഹോട്ടലില്‍ നിന്നും സൗബിന്‍ പൊറോട്ടക്കും ബീഫ് റോസ്റ്റിന് ഓര്‍ഡര്‍ കൊടുക്കുകയായിരുന്നു. ബീഫിന്റെ കാര്യം പറഞ്ഞതോടെ സംഗതി വഷളാവുകയായിരുന്നു. എന്നാല്‍ സൗബിന്‍ ബീഫ് റോസ്റ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച പറയുന്ന സീനില്‍ നിന്നും അതിന്റെ രുചി എല്ലാവര്‍ക്കും മനസിലാവും.

മനസിനക്കര

സത്യന്‍ അന്തിക്കാട് ചിത്രമാണ് മനസിനക്കര. ചിത്രത്തില്‍ ജയറാമും ഷീലയും ബീഫ് റോസ്റ്റ് ഉണ്ടാക്കുന്ന സീനുണ്ട്. ഷീല പറഞ്ഞു കൊടുക്കുന്ന രുചിക്കൂട്ടിലാണ് ബീഫ് ഉണ്ടാക്കുന്നത്. കുരുമുളക് ഇട്ട് വരട്ടി ഉണ്ടാക്കുന്ന ബീഫിന്റെ രുചി വളരെ ഉണ്ടാക്കുന്ന രീതിയില്‍ നിന്നും വ്യക്തമാക്കുന്നുണ്ട്.

അന്നമ്മയുടെ ബീഫ് ഒലത്തിയത്

തപ്പാന എന്ന സിനിമയില്‍ അന്നമ്മ ചേടത്തി കൊണ്ടു വരുന്ന ബീഫ് ഒലത്തിയത് പ്രത്യകമായി കാണിക്കുന്നുണ്ട്. പ്രത്യേകമായി മമ്മുട്ടിക്ക് ഉണ്ടാക്കി കൊടുക്കുന്നതാണ് രംഗം.

English summary
Actors who taught us that beef was this tasty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam