മോഹന്‍ലാലില്ല, ദുല്‍ഖറില്ല, നിവിനില്ല, പാര്‍വ്വതിയില്ല..; ഭാവനയുടെ കല്യാണത്തിന് വരാത്തവര്‍!

By Aswini

Recommended Video

ഭാവനയുടെ കല്യാണത്തിന് പങ്കെടുക്കാത്തവർ | filmibeat Malayalam

അങ്ങനെ ഏറ്റവും ലളിതമായും സുന്ദരമായും ഭാവനയുടെ വിവാഹവും അതിന് ശേഷം സത്കാരവും കഴിഞ്ഞു. വിവാഹം നിശ്ചയം സ്വകാര്യമായി നടത്തിയതിന് പരിഭവം പറഞ്ഞവരോട് ഭാവന പറഞ്ഞിരുന്നു, കല്യാണത്തിന് എല്ലാവരെയും വിളിക്കും.. രഹസ്യമായി വിവാഹം കഴിക്കില്ല എന്ന്. ആ വാക്ക് നടി പാലിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമിപ്യത്തില്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് നവീന്‍ ഭാവനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.

വിവാഹ ചടങ്ങില്‍ സിനിമാ രംഗത്ത് നിന്നുള്ള ആരും ഉണ്ടായിരുന്നില്ല. അതിന് ശേഷം നഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങുകള്‍ മുതല്‍ താരങ്ങള്‍ എത്തി തുടങ്ങി. ബാക്കിയുള്ളവര്‍ വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന റിസപ്ഷനിലും പങ്കെടുത്തു. ഇതിന്റെയൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നും ചിലരെ കണ്ടില്ല. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം തിരയുകയാണ് ആരാധകര്‍

പാര്‍വ്വതി

പാര്‍വ്വതി

ഭാവനയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് പാര്‍വ്വതി. എന്നാല്‍ മെഹന്തി ചടങ്ങിലോ വിവാഹത്തിലോ സത്കാരത്തിലോ ഒന്നും പാര്‍വ്വതിയെ കാണാന്‍ കഴിഞ്ഞില്ല.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

പൊതുവെ ഇത്തരം ആഘോഷങ്ങളില്‍ മോഹന്‍ലാലിനെ കാണാറില്ല. ഭാവനയുടെ വിവാഹ ചടങ്ങുകളിലും മോഹന്‍ലാല്‍ ഇല്ലായിരുന്നു. പുതിയ ചിത്രത്തിന്റെ തിരക്കുമായി മുംബൈയിലാണ് ലാലിപ്പോള്‍

ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍

ഭാവനയുടെ വിവാഹത്തില്‍ മമ്മൂട്ടി വന്നിരുന്നു. മറ്റെന്തോ തിരക്കുകൊണ്ടാവാം, വന്ന് നിമിഷം നേരം കൊണ്ട് മമ്മൂട്ടിമടങ്ങുകയും ചെയ്തു. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെ ചടങ്ങിലൊന്നും കണ്ടില്ല

ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍

ഫഹദ് ഫാസിലിന്റെ ഉമ്മയ്‌ക്കൊപ്പം നസ്‌റിയ നസീം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന റിസപ്ഷനില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഫഹദിന് തിരക്കുകള്‍ കാരണം എത്തിച്ചേരാന്‍ കഴിഞ്ഞില്ല

നിവിന്‍ പോളി

നിവിന്‍ പോളി

ഒന്ന് - രണ്ട് ചിത്രങ്ങലില്‍ ഒന്നിച്ചഭിനയിച്ചവരാണ് നിവിന്‍ പോളിയും ഭാവനയും. എന്നാല്‍ വിവാഹ ചടങ്ങുകളിലെ ചിത്രങ്ങളിലൊന്നും നിവിന്‍ പോളിയെ കണ്ടില്ല

അജു വര്‍ഗ്ഗീസ്

അജു വര്‍ഗ്ഗീസ്

ക്ഷണിക്കപ്പെടുന്ന ഇത്തരം ചടങ്ങുകളിലൊന്നും വിട്ടുനില്‍ക്കുന്ന ശീലക്കാരനല്ല അജു വര്‍ഗ്ഗീസ്. എന്നാല്‍ ഭാവനയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അജു വന്നില്ലേ....?

ഇന്നസെന്റ്

ഇന്നസെന്റ്

താരസംഘടിനയായ അമ്മയുടെ പ്രസിഡന്റാണ് ഇന്നസെന്റ്. ഒത്തിരി ചിത്രങ്ങളില്‍ ഭാവനയ്‌ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ ഭാവനയുടെ വിവാഹ ചടങ്ങുകളിലൊന്നും ഇന്നസെന്റിനെ കണ്ടിട്ടില്ല

ആസിഫ് അലി

ആസിഫ് അലി

സിനിമാ ഇന്റസ്ട്രിയില്‍ ഭാവനയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ആസിഫ് അലി. ആസിഫ് അലിയെയും ഭാവനയുടെ വിവാഹത്തിലും റിസപ്ഷനിലും ഒന്നും കണ്ടില്ലല്ലോ...

കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍

ഭാവനയ്‌ക്കൊപ്പം രണ്ട് മൂന്ന് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. വിവാഹ ചിത്രങ്ങളില്‍ കുഞ്ചാക്കോ ബോബനെ കണ്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X