ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
ജീവിതത്തെ സിനിമയില്‍ കാണണമെങ്കില്‍ മലയാള സിനിമ കാണണമെന്ന് തമിഴ് യുവതാരം കാര്‍ത്തി ഒരിക്കല്‍ പറഞ്ഞിരുന്നു. അതൊക്കെ കൊണ്ടാവും മലയാളികള്‍ക്ക് അല്പസ്വല്പം അഹംഭാവമൊക്കെയുണ്ട്. പക്ഷെ തമിഴിലത്രെയും സാങ്കേതികതയും സിനിമയെ വിശ്വസിക്കുന്നവരും മലയാളത്തിലില്ലെന്നതാണ് വാസ്തം. ഒരു പുതിയ തലമുറ മലയാള സിനിമയില്‍ പരീക്ഷണങ്ങളുമായി എത്തുന്നണ്ടെങ്കിലും മലയാളികളിപ്പോഴും ഓള്‍ഡ് ജനറേഷനാണ്
വിവഹ ശേഷം ഭാര്യമാരെ മിക്കവരും പൂട്ടിയിട്ടു. വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തണമെങ്കില്‍ വിവാഹ ബന്ധം വേര്‍പെടുത്തേണ്ടിവരുമെന്ന അവസ്ഥയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മഞ്ജു- ദിലീപ് ജോഡികള്‍. ശ്വേത മേനോന്‍, ഗോപിക, നവ്യ നായര്‍ തുടങ്ങിവയവരെ പോലെ ഭര്‍ത്താക്കന്മാരുടെ പൂര്‍ണ പിന്തുണയോടെ ഇന്നും മലയാളത്തില്‍ തിളങ്ങുന്ന നടിമാര്‍ ഇല്ലെന്നല്ല. പക്ഷെ ഇവരാരും നടന്മാര്‍ അല്ലല്ലോ.
തമിഴുള്‍പ്പടെയുള്ള ഇന്റസ്ട്രികള്‍ ഇങ്ങനെയല്ല. അത് ഒരിക്കല്‍ കൂടെ ഉറപ്പിച്ചിരിക്കുകയാണ് സൂര്യ- ജ്യോതിക ജോഡികള്‍. ബോളിവുഡിലാണെങ്കില്‍ തിരിച്ചുവരവൊന്നും ഒരു പ്രശ്‌നമേ അല്ല. ഭാര്യമാരെ സ്വതന്ത്ര്യമാക്കിയ ചില നടന്മാരെ കാണൂ...

ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
റോഷന്‍ ആന്‍ഡ്രൂസിന്റെ 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് ജ്യോതിക ഏഴ് വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്നത്. ജോയ്ക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് റോഷന്‍ ആന്‍ഡ്രൂസിനോട് പറഞ്ഞതു തന്നെ സൂര്യയാണ്.

ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
വിവാഹത്തിന് ശേഷമാണ് ശരണ്യ പൊന്‍വണ്ണനെ തേടി നല്ല അവസരങ്ങളെത്തിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതു പോലും വിവാഹത്തിന് ശേഷം തിരച്ചുവന്ന് അഭിനയിച്ചപ്പോഴാണ്

ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
രാധികയുടെ മൂന്നാമത്തെ വിവാഹമാണ് ശരത്ത് കുമാറിനൊപ്പം. ആദ്യ ഭര്‍ത്താവ് മലയാളികള്‍ക്കും സുപരിചിതനായ പ്രതാപ് പോത്തനാണ്. റിച്ചാര്‍ഡ് ഹാര്‍ഡിയാണ് രണ്ടാമത്തെ ഭര്‍ത്താവ്. ശരത്ത് കുമാറിനെ വിവാഹം ചെയ്തത് 2001 ലാണ്. വിവാഹ ശേഷം അഭിനയിക്കാനുള്ള പൂര്‍ണ പിന്തുണ ശരത്ത് കുമാര്‍ രാധികയ്ക്ക് നല്‍കി.

ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
നടനും സംവിധായകനുമായ സുന്ദറും ഖുശ്ബുവിനെ ഒരു തരത്തിലും അഭിനയത്തിന് തടയിട്ടില്ല. വിവാഹ ശേഷവും സിനിമയിലും സീരിയലുകളിലും ഖുശ്ബു നിറഞ്ഞു നില്‍ക്കുന്നു.

ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
2003 ലാണ് തെലുങ്ക് സംവിധായകനായ കൃഷ്ണ വംസി രമ്യ കൃഷ്ണയെ വിവാഹം ചെയ്തത്. രമ്യയും വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്

ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
വിവാഹം ചെയ്തില്ലെങ്കിലും കമലിന്റെ ജീവിത പങ്കാളിയാണിപ്പോള്‍ ഗൗതമി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ റീമേക്കിലൂടെ ഗൗതമിയും കമലിനൊപ്പം തിരിച്ചുവരികയാണ്.

ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
രണ്ടു കുട്ടികളുടെ അമ്മയായ ശേഷമാണ് ശ്രീദേവി 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന ചിത്രത്തിലൂടെ തിരികെ വന്ന് വിജയം കൊയ്തത്. മിതുന്‍ ചക്രവര്‍ത്തിയായിരുന്നു ശ്രീദേവിയുടെ ആദ്യ ഭര്‍ത്താവ്. നിര്‍മാതാവായ ബോണി കപൂറാണ് എപ്പോള്‍ ശ്രീദേവലിയ്ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നത്.

ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷവും ഐശ്വര്യ ഒത്തിരി ചിത്രങ്ങളില്‍ അഭിനിയച്ചിട്ടുണ്ട്. ഗര്‍ഭിണിയായ ശേഷം സിനിമയില്‍ നിന്ന് പോയ ഐശ്വര്യ ഇപ്പോള്‍ ഒരു നല്ല തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നിരിക്കിലും പരസ്യ ചിത്രങ്ങളിലൂടെ സജീവവുമാണ്

ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റെ ഭാര്യാണ് കാജോള്‍.1999 ലാണ് അജയ് യും കാജോളും ഒന്നിച്ചത്. 2012 വരെ വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന കാജോള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വിട്ടു നില്‍ക്കുകയാണെങ്കിലും തിരിച്ചുവരവ് ഉടനുണ്ടാകുമെന്നാണ് വാര്‍ത്തകള്‍

ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
ഈ വര്‍ഷമാണ് റാണി മുഖര്‍ജി ആദിത്യ ചോപ്രയ്ക്ക് സ്വന്തമായത്. വിവാഹ ശേഷം ചെയ്ത 'മരധാണി' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണിപ്പോള്‍.

ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
2012 ലാണ് സയ്ഫ് അലിഖാനും കരീന കപൂറും വിവഹിതരായത്. സിങ്കം ടുവിന്റെ ഹിന്ദി റീമേക്കിലൂടെ കരീന വീണ്ടും ബോളിവുഡില്‍ തിരിച്ചെത്തിയിരിക്കുകയാണ്

ഭാര്യയെ സ്വതന്ത്രമാക്കിയ നടന്മാര്‍
മലയാളിയാണെന്ന് പറയാം എന്നല്ലാതെ വിദ്യയ്ക്ക് ബന്ധം ബോളിവുഡുമായാണ്. അതുകൊണ്ടെന്തായി വിവാഹ ശേഷവും സിദ്ധാര്‍ത്ഥ് റോയി കപൂര്‍ വിദ്യയെ അഭിനയിക്കാന്‍ വിട്ടു.


Click it and Unblock the Notifications