താരങ്ങളുടെ ഡിടിഎസ് സ്‌റ്റുഡിയോ
മലയാളത്തിലെ മുന്‍നിര നടന്മാരായ സുരേഷ് ഗോപി, ദിലീപ് എന്നിവരും നടനും നിര്‍മ്മാതാവുമായ ലാലും ചേര്‍ന്ന് ഒരു ഡിടിഎസ് സ്റ്റുഡിയോ തുടങ്ങുന്നു.
കൊച്ചിയിലാണ് ഇവര്‍ സ്‌റ്റുഡിയോ ആരംഭിക്കുന്നത്. ഡിഎല്‍എസ് എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോയുടെ പ്രവര്‍ത്തനം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. പൃഥ്വിരാജ് മമ്മൂട്ടിയുടെ ആരാധകനായി അഭിനയിക്കുന്ന വണ്‍വേ ടിക്കറ്റ് എന്ന ചിത്രത്തിന്റെ ഡിടിഎസ് മിക്‌സിംങ് ആണ് ഇവിടെ ആദ്യം നടക്കുക.
ലാലിന് ഇപ്പോള്‍ത്തന്നെ എറണാകുളത്ത് ഒരു മുന്‍നിര ഫിലിം സ്റ്റുഡിയോ ഉണ്ട് ലാല്‍ മീഡിയ എന്നപേരിലുള്ള ആ സ്റ്റുഡിയോയിലാണ് ഇപ്പോള്‍ ഏതാണ്ടെല്ലാ മലയാളചിത്രങ്ങളുടെയും ചിത്രീകരണനാനന്തര ജോലികള്‍ നടക്കുന്നത്.
വീണ്ടും ആധുനിക സജ്ജീകരണങ്ങളുള്ള ഒരു സ്റ്റുഡിയോ കൂടി ആരംഭിക്കുന്നതോടെ മലയാളചിത്രങ്ങളുടെ നിര്‍മ്മാണ ജോലികള്‍ക്കായി സംസ്ഥാനത്തിന് പുറത്തുപോകേണ്ട അവസ്ഥയുണ്ടാകില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാനം സ്വയംപര്യാപ്‌തമാകുമെന്നുമാണ് കരുതപ്പെടുന്നത്.
ഇത്രയും കാലം മലയാളചിത്രങ്ങളുടെ ജോലികള്‍ ലാബ് സംസ്ഥാനങ്ങളിലുള്ള സ്റ്റുഡിയോകളിലാണ് നടന്നിരുന്നത്. എന്നാല്‍ മാക്ടപ്രശ്നത്തില്‍ ദക്ഷിണേന്ത്യന്‍ സംഘടനകള്‍ മാക്ടയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഇവിടങ്ങളില്‍ വച്ച് മലയാള ചിത്രങ്ങളുടെ ജോലികള്‍ നടത്തുന്നതിന് തടസ്സം നേരിട്ടിരുന്നു. എന്നാല്‍ പുതിയ ഒരു സ്റ്റുഡിയോ കൂടി വന്നസാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംഘടനകളുടെ നിസ്സഹകരണം മലയാളചിത്രങ്ങളെ ബാധിക്കില്ലെന്നാണ് കണക്കൂകൂട്ടുന്നത്.


Click it and Unblock the Notifications