»   » മള്‍ട്ടിപ്ലക്സില്‍ 'കുഞ്ഞിക്ക'യാണ് താരം ! പിന്നില്‍ പൃഥ്വിരാജും നിവിനും, സൂപ്പര്‍ താരങ്ങളെവിടെ ??

മള്‍ട്ടിപ്ലക്സില്‍ 'കുഞ്ഞിക്ക'യാണ് താരം ! പിന്നില്‍ പൃഥ്വിരാജും നിവിനും, സൂപ്പര്‍ താരങ്ങളെവിടെ ??

By: Nihara
Subscribe to Filmibeat Malayalam

സിനിമയുടെ വാണിജ്യ വിജയം കണക്കാക്കുന്നതില്‍ മള്‍ട്ടിപ്ലക്സിനു നിര്‍ണ്ണായക സ്വാധീനമുണ്ട്. സിനിമയുടെ ബോക്സോഫീസ് കളക്ഷനില്‍ വന്‍സ്വാധീനം ചെലുത്തുന്ന മള്‍ട്ടിപ്ലക്സുകളില്‍ സിനിമ റിലീസ് ചെയ്യുന്നതിനായാണ് താരങ്ങളടക്കം ശ്രമിക്കാറുള്ളത്. മള്‍ട്ടിപ്ലക്സുകളിലെ കണക്കുകള്‍ പറിശോധിക്കുന്പോള്‍ തുടര്‍ച്ചയായി ഒരു കോടി കടന്ന ചിത്രങ്ങള്‍ ഡിക്യുവിന്‍റേതാണ്. യുവതമലമുറയുടെ സ്വന്തം താരമായ കുഞ്ഞിക്കയെന്ന ദുല്‍ഖര്‍സല്‍മാന്‍റെ ചിത്രങ്ങല്‍ തുടര്‍ച്ചയായി ഒരു കോടി പിന്നിട്ടുവെന്നുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അന്‍വര്‍റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലാണ് ആദ്യമായി ഒരു കോടി നേടിയത്. പിന്നീട് എബിസിഡി, ബാംഗ്ലൂര്‍ ഡേയ്സ്, വിക്രമാദിത്യന്‍, ചാര്‍ലി , കലി , കമ്മട്ടിപ്പാടം , ജോമോന്‍റെ സുവിശേഷങ്ങള്‍ ഒടുവില്‍ റിലീസ് ചെയ്ത സി എെഎയും ആ ലിസ്റ്റിലുണ്ട്. ബോക്‌സ് ഓഫീസ് ട്രാക്കേഴ്‌സ് ആയ ഫോറം കേരളമാണ് ഈ കണക്കുകള്‍ ട്രാക്ക് ചെയ്തത്.

അമ്മ'യുള്ളപ്പോള്‍ മറ്റൊരു സംഘടന, മഞ്ജുവിന്റെ നീക്കത്തിന് തടയിടാനൊരുങ്ങി അമ്മ, വിലക്ക് ??

ഉസ്താദ് ഹോട്ടലിലൂടെ തുടങ്ങിയ നേട്ടം

അന്‍വര്‍ റഷീദ് അഞ്ജലി മേനോന്‍ ചിത്രമായ ഉസ്താദ് ഹോട്ടലിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍റെ സിനിമ ആദ്യമായി മള്‍ട്ടിപ്ലക്സില്‍ ഒരു കോടി ലിസ്റ്റില്‍ ഇടം നേടിയത്. കോഴിക്കോട് പശ്ചാത്തലത്തിലൊരുക്കിയ ചിത്രം വന്‍വിജയമായിരുന്നു. തിലകനും ദുല്‍ഖറും തമ്മിലുള്ള രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഒാര്‍ത്തിരിക്കുന്നുണ്ട്.

പിന്നീടുള്ള ചിത്രങ്ങളും ആ ലിസ്റ്റില്‍ ഇടം പിടിച്ചു

ഉസ്താദ് ഹോട്ടലിന് പിന്നാലെ എബിസിഡി, ബാംഗ്ലൂര്‍ ഡേയ്‌സ്, വിക്രമാദിത്യന്‍, ചാര്‍ലി, കലി, കമ്മട്ടിപ്പാടം, ജോമോന്റെ സുവിശേഷങ്ങള്‍ ഒടുവില്‍ സിഐഎയും ആ ലിസ്റ്റില്‍ ഇടം നേടി.

ഡിക്യുവിന് തൊട്ടുപിന്നില്‍ പൃഥ്വിരാജ്

ഏഴു സിനിമകളുമായി പൃഥ്വിരാജാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. മെമ്മറീസ്, സപ്തമശ്രീ തസ്‌കരാ, എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി, പാവാട, എസ് തുടങ്ങിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്സില്‍ ഒരു കോടി പിന്നിട്ടിരുന്നു.

ആറു ചിത്രങ്ങളുമായി നിവിന്‍ പോളി

നിവിന്‍ പോളിയുടെ ആറ് ചിത്രങ്ങളാണ് മള്‍ട്ടിപ്ലക്സില്‍ ഒരു കോടി പിന്നിട്ടത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം.

മോഹന്‍ലാലും മമ്മൂട്ടിയും പുറകിലാണ്

മോഹന്‍ലാലിന് നാല് സിനിമകളുണ്ട്. ദൃശ്യം, ഒപ്പം, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മമ്മൂട്ടിക്ക് ഭാസ്‌കര്‍ ദ റാസ്‌കലും ദ ഗ്രേറ്റ് ഫാദറും. ഫഹദ് ഫാസിലിന് ബാംഗ്ലൂര്‍ ഡേയ്‌സും മഹേഷിന്റെ പ്രതികാരവും. ദിലീപിന്റെ ടു കണ്‍ട്രീസും കിംഗ് ലയറും.

ആദ്യ ദിനത്തില്‍ മുന്നുകോടി പിന്നിട്ട് സിഎെഎ

3.27 കോടിയാണ് അമല്‍ നീരദിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎ ആദ്യ ദിവസം സ്വന്തമാക്കിയത്. രണ്ടാം ദിവസം 2.94 കോടിയും ചിത്രം ഗ്രോസ് കളക്ഷനായി നേടി. 39.87 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്‌ളെക്‌സുകളില്‍ നിന്നായി മൂന്ന് ദിവസം കൊണ്ട് സിഐഎ നേടിയത്.

English summary
Most no.1 actor in multiplex box office collection.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam