»   » സെറ്റിൽ വെച്ച് മാന്യമായി പെരുമാറുന്നവരുടെ തനിനിറം രാത്രിയിൽ പുറത്തു വരുന്നുവെന്ന് അഭിനേത്രികൾ

സെറ്റിൽ വെച്ച് മാന്യമായി പെരുമാറുന്നവരുടെ തനിനിറം രാത്രിയിൽ പുറത്തു വരുന്നുവെന്ന് അഭിനേത്രികൾ

Posted By: Nimisha V
Subscribe to Filmibeat Malayalam

കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലുള്ള സംഭവങ്ങളൊന്നും തെലുങ്കിലില്ലെന്നായിരുന്നുു യുവനായികമാരിലൊരാളായ രാകുല്‍ പ്രീത് പറഞ്ഞത്. നിരവധി പേരാണ് താരത്തിന്റെ അഭിപ്രായത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അതൊരു തുടക്കമായിരുന്നു. ഒന്നിന് പുറകെ ഒന്നൊന്നായി നടുക്കുന്ന വെളിപ്പെടുത്തലുകളാണ് പിന്നീടങ്ങോട്ട് അരങ്ങേറിയത്.
ശരിക്കും മടുത്തു, സിനിമകള്‍ പാതിവഴിയിലായതില്‍ മനം നൊന്ത് അരവിന്ദ് സാമി!

അവതാരകയും അഭിനേത്രിയുമായ ശ്രീ റെഡ്ഡിയാണ് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റുകള്‍ വളരെ പെട്ടൈന്നാണ് വൈറലായത്. തെളിവ് സഹിതമായാണ് താരം പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത്. തെലുങ്ക് താരസംഘടനയായ മായെ സമ്മര്‍ദ്ദത്തിലാക്കുന്ന വെളിപ്പെടുത്തലുമായാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ രംഗത്തെത്തിയി്ട്ടുള്ളത്.

ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെ

ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതല്‍ തുറന്നുുപറച്ചിലുകളുമായി ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ രംഗത്തെത്തിയത്.15 പേരാണ് ഇപ്പോള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. പൊതുവെ അവഗണന നേരിടു വിഭാഗക്കാരാണ് തങ്ങളെന്നും ഇവര്‍ പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സെറ്റില്‍ വെച്ച് മാന്യമായ പെരുമാറ്റം

സിനിമാസെറ്റില്‍ വെച്ച് മാന്യമായ പെരുമാറ്റമാണെങ്കിലും രാത്രിയില്‍ പലരും വിളിച്ച് മോശമായി പെരുമാറാറുണ്ടെന്ന് ഇവര്‍ പറയുന്നു. ഒരുമിച്ച് കഴിയാനുള്ള ആഗ്രഹവുമായാണ് പലരും വിളിക്കാറുള്ളതെന്നും ഇവര്‍ പറയുന്നു. സിനിമയില്‍ അവസരം തരുന്നതിനിടയില്‍ മറ്റ് പല കാര്യങ്ങളുമാണ് അവര്‍ ലക്ഷ്യമാക്കുന്നത്.

താരസംഘടന സമ്മര്‍ദ്ദത്തില്‍

തെലുങ്ക് സിനിമാവ്യവസായത്തെ ഒന്നടങ്കം ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ശ്രീ റെഡ്ഡിയടക്കമുള്ളവര്‍ തുറന്നുപറഞ്ഞത്. ഇക്കാര്യത്തില്‍ താരസംഘടനയായ മാ മൗനം പാലിക്കുകയായിരുന്നു. അര്‍ധനഗ്നയായുള്ള ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന് ശേഷം താരത്തിന് സിനിമയില്‍ നിന്നും വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുനന്നു. എന്നാല്‍ പിന്നീട് ആ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നത്

ശ്രീ റെഡ്ഡിയുടെ ആരോപണത്തിന് പിന്നാലെ താരത്തിന് മുഴുവന്‍ പിന്തുണയും അറിയിച്ച് സംഘടന രംഗത്തുവിരുന്നുവെന്ന് പ്രസിഡന്റ് ശിവജി രാജ പറയുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് തുറന്നുുപറഞ്ഞ് പ്രശസ്തി നേടനായിരുന്നു താരം ശ്രമിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. താരങ്ങള്‍ നല്‍കുന്ന പരാതിക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശ്രീ റെഡ്ഡിയുടെ ആവശ്യം

സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് സംവിധായകരും നിര്‍മ്മാതാക്കളും തന്നോട് മോശമായി പെരുമാറിയിരുന്നുവെന്ന് ് പറഞ്ഞാണ് ശ്രീ റെഡ്ഡി ആദ്യം രംഗത്തെത്തിയത്. ഇതിനോടകം തന്നെ മൂന്ന് സിനിമകളില്‍ അഭിനയിച്ച തനിക്ക് താരസംഘടനയില്‍ അവസരം നല്‍കിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

തുറന്നു പറഞ്ഞതിന് പിന്നില്‍

സിനിമയുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന ഇത്തരത്തിലുള്ള മോശം സംഭവങ്ങള്‍ ഇനിയാവര്‍ത്തിക്കാതിരിക്കാനും ആരോപണ വിധേയര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും വേണ്ടിയാണ് താന്‍ പ്രതികരിച്ചതെന്നായിരുന്നുു താരം വ്യക്തമാക്കിയത്. താരത്തിന്റെ ആരോപണങ്ങള്‍ പുറത്തുവന്നതിന് ശേഷം സിനിമാപ്രവര്‍ത്തകരെല്ലാം ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധയാണ് നല്‍കുതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

English summary
actress about casting couch in telugu cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X