»   » പ്രിയദര്‍ശനുമായിട്ടുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായിരിക്കും നിനക്ക് നല്ലത്, സുകുമാരി പറഞ്ഞത്

പ്രിയദര്‍ശനുമായിട്ടുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായിരിക്കും നിനക്ക് നല്ലത്, സുകുമാരി പറഞ്ഞത്

By: Sanviya
Subscribe to Filmibeat Malayalam

കോടതിക്ക് അകത്തും പുറത്തും വിവാദങ്ങള്‍ സൃഷ്ടിച്ചായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും വിവാഹമോചനം. ചെന്നൈയിലെ കുടുംബ കോടതിയില്‍ വച്ചായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷം ലിസി ഇങ്ങനെ പറഞ്ഞു. 'ഇപ്പോള്‍ തനിക്ക് ആശ്വാസമുണ്ടെന്നും വെല്ലുവിളികള്‍ നിറഞ്ഞ വഴികളിലൂടെയുള്ള തന്റെ യാത്ര അവസാനിച്ചു. കൂടെ നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി'.

ഇപ്പോഴിതാ പ്രിയദര്‍ശനുമായുള്ള വിവാഹബന്ധത്തിലെ പുതിയ വെളിപ്പെടുത്തലുമായി ലിസി രംഗത്ത് എത്തിയിരിക്കുന്നു. പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം വേണ്ടെന്ന് പറഞ്ഞ സുകുമാരിയുടെ നിര്‍ദ്ദേശം കേള്‍ക്കാത്തതാണ് തനിക്ക് എല്ലാം തിരിച്ചടിയായതെന്ന് ലിസി പറയുന്നു. ലിസി പറഞ്ഞത്. തുടര്‍ന്ന് വായിക്കാം.

തിരിച്ചടിക്ക് കാരണം

എന്റെ പ്രിയപ്പെട്ട സുകുമാരിയമ്മ പറഞ്ഞത് കേള്‍ക്കാതെ താന്‍ വിവാഹം കഴിച്ചതാണ് തനിക്ക് ജീവിതത്തില്‍ തിരിച്ചടിയായതെന്ന് ലിസി പറയുന്നു. രാഷ്ട്ര ദീപികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിലക്കി, അനുസരിക്കാന്‍ തോന്നിയില്ല

അന്ന് 20ാം വയസില്‍ പ്രണയം തലയ്ക്ക് പിടിച്ചിരിക്കുകയായിരുന്നു. ഈ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ സുകുമാരി ഒത്തിരി നിര്‍ബന്ധിച്ചതായും ലിസി പറയുന്നു.

ജീവിതം ആസ്വദിച്ചിട്ട് മതി

ജീവിതം നന്നായി ആസ്വദിച്ചിട്ട് വിവാഹം മതിയെന്നായിരുന്നു സുകുമാരി പറഞ്ഞത്. കരിയര്‍ കുറച്ചുകൂടി മെച്ചപ്പെട്ടതിന് ശേഷം മതിയെന്നും പറഞ്ഞിരുന്നു. സുകുമാരിയുടെ വീട്ടില്‍ വിളിച്ചുക്കൊണ്ട് പോയിട്ടാണ് ഇക്കാര്യം പറഞ്ഞതെന്നും ലിസി പറയുന്നു.

ജീവിച്ച് തുടങ്ങുമ്പോ മനസിലാകും

പുരുഷന്റെ കൂടെ ജീവിച്ച് തുടങ്ങിയാലേ യഥാര്‍ത്ഥ സ്വഭാവം മനസിലാകൂ എന്നും സുകുമാരി പറഞ്ഞിരുന്നു. പക്ഷേ അതൊന്നും വക വയ്ക്കാതെയാണ് താന്‍ വിവാഹം കഴിച്ചതെന്ന് ലിസി പറയുന്നു.

വിവാഹമോചനം

ഇപ്പോള്‍ തനിക്ക് ആശ്വാസമുണ്ടെന്നും വെല്ലുവിളികള്‍ നിറഞ്ഞ വഴികളിലൂടെയുള്ള തന്റെ യാത്രയുടെ അവസാനമാണിതെന്നും ലിസി വിവാഹമോചനത്തിന് ശേഷം പറഞ്ഞിരുന്നു.

ചെന്നൈയില്‍

ചെന്നൈയിലെ കുടുംബ കോടതിയില്‍ വച്ചായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

English summary
Actrerss Lissy about divorce.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam