twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിളങ്ങിയത് എണ്ണം കുറഞ്ഞ നടിമാര്‍

    By Staff
    |

    നായികമാരുടെ നിരയില്‍ ചിത്രങ്ങളുടെ എണ്ണത്തില്‍ മത്സരം ഇത്തവണയും കാവ്യാ മാധവനും പത്മപ്രിയയും തമ്മിലാണ്. ഇവര്‍ക്കാപ്പം 2007ന്റെ സംഭാവനയായ വിമലാ രാമനുമുണ്ട്. കഴിഞ്ഞ വര്‍ഷം പത്മപ്രിയയേക്കാള്‍ ഒരു ചിത്രം കാവ്യക്ക് കൂടുതലുണ്ടായിരുന്നെങ്കില്‍ 2007ല്‍ കാവ്യയും പത്മപ്രിയയും വിമലാരാമനും അഭിനയിച്ചത് അഞ്ച് ചിത്രങ്ങളില്‍ വീതമാണ്.

    കാവ്യാ മാധവന്‍

    ഇന്‍സ്പെക്ടര്‍ ഗരുഡ്, അതിശയന്‍, നാദിയ കൊല്ലപ്പെട്ട രാത്രി, നാല് പെണ്ണുങ്ങള്‍, കങ്കാരു എന്നിവയാണ് 2007ലെ കാവ്യാ മാധവന്റെ ചിത്രങ്ങള്‍. അടൂരിന്റെ നാല് പെണ്ണുങ്ങളിലൊഴികെ മറ്റ് നാല് ചിത്രങ്ങളിലും കാവ്യ നായികയായിരുന്നു. നാല് പെണ്ണുങ്ങളില്‍ ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിച്ചത്.

    ഇക്കൂട്ടത്തില്‍ കാവ്യയുടെ അഭിനയമികവ് കൊണ്ട് ശ്രദ്ധേയമായത് നാദിയ കൊല്ലപ്പെട്ട രാത്രി മാത്രമാണ്. ഈ ചിത്രത്തിലെ നാദിയ, നാദിറ എന്നീ ഇരട്ടവേഷങ്ങളെ കാവ്യ ഭംഗിയാക്കി. 2007ല്‍ കാവ്യ അഭിനയിച്ച ഒരു ചിത്രവും ഹിറ്റായില്ല.

    പത്മപ്രിയ

    2007ല്‍ പത്മപ്രിയ അഭിനയിച്ച മലയാള ചിത്രങ്ങള്‍ നാല് പെണ്ണുങ്ങള്‍, വീരാളിപ്പട്ട്, ടൈം, അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍, പരദേശി എന്നിവയാണ്. ഹിറ്റുകളുടെ ലിസ്റ്റില്‍ ഈ ചിത്രങ്ങളൊന്നും വരില്ലെങ്കിലും നടിയെന്ന നിലയില്‍ നാല് പെണ്ണുങ്ങളിലെയും പരദേശിയിലെയും പത്മപ്രിയയുടെ പ്രകടനം ശ്രദ്ധേയമായി.

    സിനിമകളിലെ പ്രകടനത്തേക്കാള്‍ സിനിമക്കു പുറത്തെ ചില 'പ്രകടനങ്ങളാണ്' പത്മപ്രിയയെ 2007ല്‍ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. തന്റെ മുഖത്തടിച്ച തമിഴ് സംവിധായകന്‍ സാമിക്ക് ഒരു വര്‍ഷത്തെ വിലക്ക് ശിക്ഷയായി വാങ്ങിക്കൊടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു പത്മപ്രിയ.

    വിമലാ രാമന്‍

    ടൈമിലൂടെ മലയാളത്തിലെത്തിയ വിമല അതിനു ശേഷം പ്രണയകാലം, സൂര്യന്‍, നസ്രാണി, റോമിയോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിലെത്തിയ വര്‍ഷം തന്നെ സുരേഷ് ഗോപിയുടെയും ജയറാമിന്റെയും മമ്മൂട്ടിയുടെയും ദിലീപിന്റെയും നായികയായി. പക്ഷേ അഭിനയിച്ച ചിത്രങ്ങളിലൊന്നും ഹിറ്റായില്ല.

    മീരാ ജാസ്മിന്‍

    മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ഇപ്പോള്‍ മീരാ ജാസ്മിനാണ്. 2007ല്‍ മീര അഭിനയിച്ച രണ്ട് ചിത്രങ്ങളിലും വാങ്ങിയ പ്രതിഫലമാണ് ഇങ്ങനയൊരു പദവി മീരക്ക് നേടിക്കൊടുത്തത്.

    മീരാ ജാസ്മിന്‍ അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ മാത്രമാണ് 2007ല്‍ പുറത്തിറങ്ങിയത്- വിനോദയാത്ര, ഒരേ കടല്‍. രണ്ട് ചിത്രത്തിലും മീര പ്രതിഫലമായി 15 ലക്ഷം രൂപ വീതം വാങ്ങി. മലയാളത്തിലെ മറ്റൊരു നടിയും പത്ത് ലക്ഷത്തില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നില്ലെന്നിരിക്കെയാണ് മീരക്ക് 2007ല് കുത്തനെ വില കയറിയത്.

    പ്രതിഫലം പോലെ തന്നെ അഭിനയവും മീര ഒട്ടും മോശമാക്കിയില്ല. ഒരേ കടലിലെ ദീപ്തി എന്ന വീട്ടമ്മയായി മീര തകര്‍പ്പന്‍ പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. ഒരേ കടലിലെ അഭിനേതാക്കളില്‍ ഏറ്റവും മികച്ചു നിന്നത് മീരയാണെന്നു വരെ ചില നിരൂപകര്‍ വിധിയെഴുതി. വിനോദയാത്രയിലും മീരയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. വിനോദയാത്ര സൂപ്പര്‍ഹിറ്റായത് മീരയുടെ കനത്ത പ്രതിഫലത്തിന് ന്യായീകരണമായി.

    മൂന്ന് ചിത്രങ്ങളിലാണ് ഗോപിക അഭിനയിച്ചത്- അലിഭായി, നഗരം, മായാവി. നവ്യാ നായരെ ഈ വര്‍ഷം രണ്ട് മലയാള ചിത്രങ്ങളിലേ കണ്ടുള്ളൂ- അലിഭായി, കിച്ചാമണി എംബിഎ. പുതിയ നായികമാരില്‍ ശ്രദ്ധേയയായത് റോമയാണ്. ചോക്ലേറ്റിലെ പ്രകടനത്തിലൂടെ നായികമാരില്‍ റോമ തന്റേതായ സ്ഥാനമുറപ്പിച്ചു.

    2007ല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നടിമാര്‍ മീരാ ജാസ്മിനും റോമയുമാണ്. ഇരുവരും ഈ വര്‍ഷം രണ്ടു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടിമാരേക്കാള്‍ മികച്ചു നിന്നത് ഇവരുടെ പ്രകടനമാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X