വിശ്വരൂപം 2 ലൂടെ അഭിരാമി തിരിച്ചെത്തുന്നു
ചെന്നൈ: ഇടവേളയ്ക്ക് ശേഷം മലയാളം തമിഴ് ചലച്ചിത്ര നടി അഭിരാമി വീണ്ടും സിനിമയില്‍ സജീവമാകുന്നു. കമല്‍ ചിത്രമായ വിശ്വരൂപം രണ്ടിലൂടെയാണ് അഭിരാമി തിരിച്ച് വരവ് നടത്തുന്നത്. കമലിനൊപ്പം അഭിയിച്ച വീരുമാണ്ടി എന്ന ചിത്രത്തിന് ശേഷം അധികം സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടില്ല.
മലയാളിയായ അഭിരാമിയെ ഒട്ടേറെ കുടുംബചിത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പരിചയം. കഥാപുരുഷന്‍, ശ്രദ്ധ, ഞങ്ങള്‍ സന്തുഷ്ടരാണ്, മേഘസന്ദേശം, തുടങ്ങി ഒട്ടേറെ മലയാളം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ നിന്നും തമിഴിലേയ്ക്ക് ചേക്കേറുകയായിരുന്നു അഭിരാമി. ഗഌമര്‍ വേഷങ്ങളാണ് ചെയ്തവയില്‍ അധികവും. മലയാളത്തിന് പുറമെ തെലുങ്കിലും കന്നടത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
കമലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞെങ്കിലും തമിഴ് സിനിമയിലും അധികനാള്‍ പിടിച്ച് നില്‍ക്കാന്‍ അഭിരാമിയ്ക്കായില്ല. തുടര്‍ന്ന് നടി അമേരിയ്ക്ക് വിമാനം കയറിയെന്നാണ് കേട്ടത്. എന്നാല്‍ താനെങ്ങും പോയില്ലെന്നും ചെന്നൈയില്‍ തന്നെ ഉണ്ടായിരുന്നെന്നും അഭിരാമി അവകാശപ്പെടുന്നു. വിശ്വരൂപം 2 ല്‍ പ്രധാനപ്പെട്ട വേഷം ചെയ്ത് കൊണ്ടാണ് അഭിരാമി തിരിച്ചെത്തുന്നത്.


Click it and Unblock the Notifications