നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ
നടിയെ ആക്രമിച്ച കേസിലുളള വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുളള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ തീരുമാനം. വേനലവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡ് തൊണ്ടി മുതലല്ല രേഖയാണെന്നാണ് ദിലീപിന്റെ വാദം.
ആയതിനാല്‍ പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ദിലീപ് മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജൂലായിലേക്ക് കേസ് നീട്ടി വെച്ചിരിക്കുന്നത്. അതുവരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനും വിചാരണയ്ക്കും സ്റ്റേ നിലനില്‍ക്കും.

സ്‌റ്റേ ചെയ്തതോടെ ആറുമാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവും ഇതോടെ സ്‌റ്റേ ചെയ്യപ്പെട്ടു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജൂലായ് മൂന്നാം വാരമാണ് വേനലവധിക്ക് ശേഷം സുപ്രീം കോടതി വീണ്ടും തുറക്കുക. ഈ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ മറുപടി നല്‍കും.


Click it and Unblock the Notifications