സഹപ്രവര്‍ത്തകയ്ക്ക് കട്ട സപ്പോര്‍ട്ടുമായി താരങ്ങള്‍, പൃഥ്വി, ഡിക്യു, ടൊവിനോ, ചാക്കോച്ചന്‍!!
തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി സിനിമാലോകം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്.
തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സിനിമാനടി ആക്രമിക്കപ്പെട്ടത്. തൊട്ടുപിന്നാലെയെത്തിയ വണ്ടി താരം സഞ്ചരിച്ചിരുന്ന വാഹനവുമായി ചെറുതായി ഉരസിയതിനെത്തുടര്‍ന്ന വാക്കേറ്റം നടക്കുകയും ഡ്രൈവറെ മാറ്റിനിര്‍ത്തി ഒരു സംഘം ആളുകള്‍ വാഹനത്തില്‍ കയറുകയുമാണ് ചെയ്തത്. നടിയുടെ അനുവാദം കൂടാതെ ഫോട്ടോയും വിഡിയോയും ചിത്രീകരിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്നും താരം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
സംവിധായകനും അഭിനേതാവുമായ ലാലിന്റെ വീട്ടിലേക്കാണ് സഹായമഭ്യര്‍ത്ഥിച്ച് താരമെത്തിയത്. ലാലിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് സിനിമാ ലോകം ഒന്നടങ്കം പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് പ്രമുഖരുള്‍പ്പെടുന്ന താരനിര പ്രതികരിച്ചിട്ടുള്ളത്.
തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി സിനിമാലോകം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്. പൃഥ്വിരാജ്, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, ഭാമ, മീര നന്ദന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

സൂപ്പര്‍ താരങ്ങള്‍ക്ക് മൗനം
കൊച്ചിയില്‍ നിന്നും തൃശ്ശൂരിലേയ്ക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട അഭിനേത്രിക്ക് കട്ട സപ്പോര്‍ട്ടുമായി മലയാള സിനിമാ ലോകം ഒന്നടങ്കമുണ്ട്. സൂപ്പര്‍ താരങ്ങളും ജനപ്രിയനുമൊക്കെ മൗനത്തിലാണെങ്കിലും മുകേഷ്, ഇന്നസെന്‍റ്, വിനയന്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണിമുകുന്ദന്‍, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരെല്ലാം പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

അക്രമികളെ വെല്ലുവിളിച്ച് മേജര്‍ രവി
മാര്‍ട്ടിന്‍, പള്‍സര്‍ സുനി നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ. പോലീസ് അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ആണ്‍പിള്ളേരുടെ കൈയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോളൂവെന്നും മേജര്‍ രവി കുറിച്ചിട്ടുണ്ട്. ഇനി നീയൊന്നും ഞങ്ങളുടെ അമ്മ പെങ്ങന്‍മാരെ നോക്കാന്‍ പോലും ഭയപ്പെടുമെന്നും മേജര്‍ രവി കുറിച്ചിട്ടുണ്ട്. ചങ്കൂറ്റമുള്ള പട്ടാളക്കാരനാണ് പറയുന്നതെന്നും സംവിധായകന്റെ കുറിപ്പിലുണ്ട്.

സ്ത്രീകളോട് പെരുമാറാന്‍ അറിയാത്ത ഇത്തരക്കാരെ തൂക്കിക്കൊല്ലണം
ആക്രമിച്ചവരെ മനുഷ്യരായി കണക്കാക്കാന്‍ കഴിയില്ല. കാരണം സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്തവരാണ് അവര്‍. ഇത്തരക്കാരെ എന്തുകൊണ്ട് തൂക്കിക്കൊല്ലുന്നില്ലെന്നില്ല എന്ന കാര്യത്തില്‍ അത്ഭുതമുണ്ടെന്നും കാളിദാസ് കുറിച്ചിട്ടുണ്ട്.

സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി പൃഥ്വി
നടിയെ ആക്രമിച്ച സംഭവത്തെ അപലപിച്ച് നടന്‍ പൃഥ്വിരാജ്. ഒരു പുരുഷനെന്ന നിലയില്‍ താന്‍ തലകുനിക്കുന്നെന്നും, സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

രൂക്ഷ പ്രതികരണവുമായി ഭാമ
സംഭവം തന്നെ ഏറെ ഞെട്ടിച്ചുവെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാമ അറിയിച്ചു. പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് താരം വിഷയത്തെ അപലപിച്ചത്.സാധാരണ സ്ത്രീകളെ അപേക്ഷിച്ച് കുറച്ചു കൂടെ സുരക്ഷിതത്വത്തിലാണ് സിനിമാ താരങ്ങള്‍ ജീവിക്കുന്നത്. എന്നാല്‍ നടിക്കെതിരെ നടന്ന സംഭവം തികച്ചും അപ്രതീക്ഷിതമാണെന്നാണ് ഭാമ പ്രതികരിച്ചത്.

ദൗര്‍ഭാഗ്യകരമായ സംഭവം
പ്രൊഡക്ഷന്‍ യൂനിറ്റിന്റെ വണ്ടിയിലാണ് നടി സഞ്ചരിച്ചിരുന്നതെന്നാണ് അരിഞ്ഞത്. അങ്ങനെയാണെങ്കില്‍ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും സംഭവത്തിന് ഉത്തരവാദികളാണെന്നാണ് സംവിധായകന്‍ വിനയന്‍ പ്രതികരിച്ചിട്ടുള്ളത്.

സഹപ്രവര്‍ത്തകയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍
തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പീഢനശ്രമത്തിനിരയായ സഹപ്രവര്‍ത്തകയെ സന്ദര്‍ശിച്ച അനുഭവം മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തില്‍ ഏറെ ഭയാനകമായ സംഭവമാണ് നടന്നത്. പക്ഷേ അവള്‍ ധീരയാണ്. അവള്‍ക്കു മുന്നില്‍ എത്തിയ ഞങ്ങളായിരുന്നു തളര്‍ന്നു പോയത്. അവളുടെ ധീരതയ്ക്കു മുന്നില്‍ സല്യൂട്ട് ചെയ്തു കൊണ്ട് അവളെ ഒപ്പം നിര്‍ത്തുന്നുവെന്നാണ് മഞ്ജു കുറിച്ചിട്ടുള്ളത്.

ഹൃദയത്തില്‍ ചേര്‍ത്തു നിര്‍ത്തുന്നു
ആക്രമിക്കപ്പെട്ട അഭിനേത്രി തങ്ങളുടെ മകളും സഹോദരിയുമാണ്. നീചമായ ആക്രമണം മനസ്സിലേല്‍പ്പിച്ച നീറ്റല്‍ വിട്ടുമാറുന്നില്ലെന്നുമാണ് ഇന്നസെന്‍റ് കുറിച്ചിട്ടുള്ളത്.


Click it and Unblock the Notifications