twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേഘ്‌ന രാജിനായി അഹാന കൃഷ്ണയുടെ ആശ്വാസ വാക്കുകള്‍! നിന്‍റെയീ ചിരി കാണുമ്പോള്‍ മനസ്സ് നിറയുന്നു!

    |

    അന്യഭാഷ താരമാണെങ്കില്‍ക്കൂടിയും മേഘ്‌ന രാജിനെ കേരളക്കരയും ഹൃദയത്തിലേറ്റിയിരുന്നു. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം മലയാളത്തിലേക്ക് എത്തിയത്. ബ്യൂട്ടിഫുളിലെ അഞ്ജലിയെ അവതരിപ്പിച്ചതോടെയായിരുന്നു താരത്തിന് മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. മഴനീര്‍ത്തുള്ളിയായെത്തിയ താരത്തെ പ്രേക്ഷകരും നെഞ്ചിലേറ്റുകയായിരുന്നു. മേഘ്‌നയുടെ ഭര്‍ത്താവും കന്നഡ സിനിമയിലെ അഭിനേതാവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത് അടുത്തിടെയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു 39 കാരനായ ചിരഞ്ജീവി സര്‍ജ വിട വാങ്ങിയത്.

    10 വര്‍ഷത്തെ സൗഹൃത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ദജീവി സര്‍ജയും വിവാഹിതരായത്. തമിഴകത്തിന്റെ പ്രിയ നടനായ അര്‍ജുന്‍ സര്‍ജയുടെ മരുമകനാണ് ചിരുവനെന്ന ചിരഞ്ജീവി സര്‍ജ. സഹോദരനായ ധ്രുവ് സര്‍ജയും സിനിമയില്‍ സജീവമാണ്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നുമേഘ്‌നയ്ക്ക് പ്രിയതമനെ നഷ്ടമായത്. നാലാം മാസം ഗര്‍ഭിണിയായിരുന്നു താരം. കുഞ്ഞതിഥി എത്തും മുന്‍പ് പ്രിയതമന്‍ പറന്നകന്നപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു താരം. മേഘ്‌നയെ ആശ്വസിപ്പിച്ച് മലയാള സിനിമയിലെ താരങ്ങളും എത്തിയിരുന്നു. മേഘ്‌നയുടെ പുതിയ പോസ്റ്റിന് കീഴിലായുള്ള അഹാന കൃഷ്ണയുടെ കമന്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

    പ്രാര്‍ത്ഥനാ യോഗത്തിനിടയിലെ ചിത്രങ്ങള്‍

    പ്രാര്‍ത്ഥനാ യോഗത്തിനിടയിലെ ചിത്രങ്ങള്‍

    ചിരിച്ച മുഖത്തോടെയായിരുന്നു മേഘ്‌ന രാജ് കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തത്. പ്രിയതമന്റെ ചിരിച്ച മുഖമുള്ള ഫോട്ടോയ്ക്ക് മുന്‍പിലായാണ് എല്ലാവരും ഇരുന്നത്. ചിരുവിനെക്കുറിച്ചും അദ്ദേഹം തനിക്ക് നല്‍കിയ സന്തോഷങ്ങളെക്കുറിച്ചുമെല്ലാം താരം കുറിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ചിത്രവും പോസ്റ്റും നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. നിരവധി പേരായിരുന്നു മേഘ്‌നയ്ക്ക് ആശ്വാസ വാക്കുകള്‍ അറിയിച്ച് എത്തിയത്.

    അഹാനയുടെ കമന്റ്

    അഹാനയുടെ കമന്റ്

    യുവഅഭിനേത്രിയായ അഹാന കൃഷ്ണയും മേഘ്‌ന രാജിന്റെ പോസ്റ്റിന്റെ കീഴില്‍ കമന്റുമായെത്തിയിരുന്നു. നിന്റെയീ ചിരി കാണുമ്പോള്‍ മനസ്സ് നിറയുന്നുവെന്നായിരുന്നു അഹാന കുറിച്ചത്. വലിയ വേദനയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന മേഘ്‌നയെ കണ്ടപ്പോള്‍ സന്തോഷമായെന്നായിരുന്നു താരപുത്രി പറഞ്ഞത്. ആ സന്തോഷമാണ് വാക്കുകളിലൂടെ പ്രകടമാക്കിയത്. പോസ്റ്റിന് കീഴിലെ ആദ്യ കമന്റ് അഹാനയുടേതായിരുന്നു.

    സ്‌നേഹം അറിയിച്ച് മേഘ്‌നയും

    സ്‌നേഹം അറിയിച്ച് മേഘ്‌നയും

    അഹാന കൃഷ്ണയുടെ കമന്റിന് സ്‌നേഹം അറിയിച്ച് മേഘ്‌നയും എത്തിയിരുന്നു. ഇതിനകം തന്നെ ഇവരുടെ കമന്റും മറുപടിയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നസ്രിയ നസീമുള്‍പ്പടെ മലയാളത്തിലെ യുവനായികമാരുമായി അടുത്ത ബന്ധമാണ് മേഘ്‌നയ്ക്കുള്ളത്. മേഘ്‌നയുടെ വിവാഹത്തിലും നസ്രിയ പങ്കെടുത്തിരുന്നു. മേഘ്‌നയ്ക്ക് അതിജീവിക്കാന്‍ കഴിയട്ടെയെന്നായിരുന്നു മലയാളക്കര ഒന്നടങ്കം പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെച്ച പോസ്റ്റുകളിലെല്ലാം മേഘ്‌നയ്ക്കുള്ള സാന്ത്വനവാക്കുകളുണ്ടായിരുന്നു.

    എന്നും ഈ പുഞ്ചിരി വേണം

    എന്നും ഈ പുഞ്ചിരി വേണം

    നാളുകള്‍ക്ക് ശേഷമായാണ് മേഘ്‌നയുടെ മുഖത്ത് പുഞ്ചിരി കാണുന്നത്. എന്നും ഈ മുഖത്ത് പുഞ്ചിരി വേണമെന്നായിരുന്നു ആരാധകരും പറഞ്ഞത്. പ്രിയതമന് വിട നല്‍കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയും കണ്ടപ്പോള്‍ എല്ലാവരും ഒരുപോലെ വേദനിച്ചിരുന്നു. മേഘ്‌നയേയും ധ്രുവിനേയും എങ്ങനെ സമാധാനപ്പിക്കുമെന്നറിയാത്ത അവസ്ഥയിലായിരുന്നു കുടുംബാംഗങ്ങളും. അടുത്തിടെയായിരുന്നു മേഘ്‌ന രാജ് സര്‍ജ എന്ന് താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പേരില്‍ മാറ്റം വരുത്തിയത്.

    ധ്രുവ് സര്‍ജയുടെ അവസ്ഥ

    ധ്രുവ് സര്‍ജയുടെ അവസ്ഥ

    ചേട്ടനുമായി അടുത്ത ബന്ധമായിരുന്നു ധ്രുവ് സര്‍ജയ്ക്ക്. സഹോദരന്‍മാരേക്കാളുപരി സുഹൃത്തുക്കളായിരുന്നു ഇരുവരും. കസിന്‍സിനൊപ്പമുള്ള സന്തോഷനിമിഷങ്ങളെക്കുറിച്ച് വാചാലനായാണ് ചിരഞ്ജീവി സര്‍ജ വിട വാങ്ങിയത്. വിയോഗത്തിന് തൊട്ടുമുന്‍പുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചേട്ടനെ അപ്രതീക്ഷിതമായി നഷ്ടമായതിന്റെ നടുക്കത്തില്‍ നിന്നും ഇതുവരെ മുക്തനായിട്ടില്ല ധധ്രുവ്. ചേട്ടന്റെ സിനിമയ്ക്കായി ശബ്ദം നല്‍കാനായി ധ്രുവ് എത്തുമെന്നുള്ള വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

    ധ്രുവിനെ കണ്ടില്ല

    ധ്രുവിനെ കണ്ടില്ല

    വിഷാദത്തെത്തുടര്‍ന്ന് ചികിത്സ തേടിയിരിക്കുകയാണ് താരമെന്നും ആശുപത്രിയിലാണെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പ്രാര്‍ത്ഥനാ യോഗത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരും ചോദിച്ചത് ധ്രുവിനെക്കുറിച്ചായിരുന്നു. ധ്രുവ് ശക്തനായി തിരിച്ച് വരുമെന്നും ചേട്ടനെക്കുറിച്ച് വാചാലനാവുമെന്നും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

    English summary
    Actress Ahaana Krishna commented on Meghana Raj's photo, Meghana replied back
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X