നടി അഹാന കൃഷ്ണയ്ക്ക് കോവിഡ്, ഐസോലേഷനില്‍ കഴിയുന്ന വിവരം പങ്കുവെച്ച് താരം

By Midhun Raj

നടി അഹാന കൃഷ്ണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഹാന തന്നെയാണ് തന്‌റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ കോവിഡ് പോസിറ്റീവായ വിവരം അറിയിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ ചിത്രീകരണത്തിന്‌റെ തിരക്കിലായിരുന്നു നടി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ചെന്നും ഐസാലേഷനിലാണെന്നും അഹാന കുറിച്ചു. ഇപ്പോള്‍ തനിയെ ചിലവിടാന്‍ ലഭിച്ച സമയം ആസ്വദിക്കുകയാണെന്നും അഹാന പറയുന്നു.

Recommended Video

അഹാന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്

ahaanakrishna

കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. ഉടന്‍ തന്നെ നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യങ്ങള്‍ ഏവരെയും അറിയിക്കുന്നതായിരിക്കും എന്നും അഹാന തന്‌റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു. അതേസമയം അടുത്തിടെയാണ് ഷൈന്‍ ടോം ചാക്കോയുടെ നായികയായുളള അഹാനയുടെ പുതിയ സിനിമ പൂര്‍ത്തിയായത്. ദുല്‍ഖര്‍ സല്‍മാനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നിലവില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍
നടന്നുകൊണ്ടിരിക്കുകയാണ്‌.

ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ലൂക്ക എന്ന ചിത്രത്തിലൂടെ അഹാന മോളിവുഡില്‍ വീണ്ടും സജീവമായത്. ടൊവിനോ തോമസ് നായകനായ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മോളിവുഡില്‍ എത്തിയത്. ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു ചിത്രത്തിലെ നായകന്‍.

പിന്നീട് നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും നടി അഭിനയിച്ചു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയാണ് അഹാന കൃഷ്ണയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. സിനിമയില്‍ ആനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അതേസമയം ഡോട്ട്‌സ്, നാന്‍സി റാണി, പിടികിട്ടാപ്പുളി തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

അഹാനയ്ക്ക് പുറമെ സഹോദരിമാരായ ഇഷാനി, ഹന്‍സിക തുടങ്ങിയവരും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഹന്‍സിക ലൂക്കയിലാണ് അഹാന കൃഷ്ണയുടെ ചെറുപ്പകാലം അവതരിപ്പിച്ചത്. ഇഷാനി മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ലോക്ഡൗണ്‍ കാലം കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. യൂടൂബിലൂടെയും താരകുടുംബം തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X