ആലിയയ്ക്കൊപ്പം പ്രിയപ്പെട്ട ഐഷുവും!! ആകർഷണത്വമുള്ള സ്ത്രീകളുടെ പട്ടികയിൽ ഐശ്വര്യ ലക്ഷ്മിയും

ഇന്ത്യൻ സിനിമയെ സംബന്ധിച്ചടത്തോളം 2018 വളരെ മികച്ച വർഷമായിരുന്നു. മികച്ച സിനിമകളായിരുന്നു ഈ വർഷം പുറത്തു വന്നത്. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ മേഖലയിലും മികച്ച ചിത്രങ്ങളായിരുന്നു ഇക്കുറി പുറത്തു വന്നത്. മികച്ച ചിത്രങ്ങളെ കൂടാതെ ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു ഇക്കുറി ബിഗ് സ്ക്രീനിൽ എത്തിയത് . ദീപിക പദുകോൺ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയവർ ശക്തമായ കഥാപാത്രങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

ബോളിവുഡിൽ മാത്രമല്ല മലയാള സിനിമയിലും മികച്ച സ്ത്രീ സാന്നിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു 2018. ഇന്ത്യയിലെ ഏറ്റവും ആകർഷണത്വമുളളസ്ത്രീകളുടെ പട്ടിക പുറത്ത് വിട്ട് ടൈംസ് ഓഫ് ഇന്ത്യ. ബോളിവുഡ് താരം ആലിയ ഭട്ടാണ് ഇന്ത്യയിലെ ഏറ്റവും ആകർഷണത്വമുളള സ്ത്രീകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബോളിവുഡ് താര സുന്ദരിമാർ ഇടം പിടിച്ച പട്ടികയിൽ മലയാളികൾ സന്തോഷിക്കാൻ വകയുണ്ട്. ഇക്കുറി ടൈംസിന്റെ പട്ടികയിൽ മലയാളി സാന്നിധ്യമുണ്ട്.

 ആലിയ ഭട്ട്

ആലിയ ഭട്ട്

ടൈംസിന്റെ ഏറ്റവും ആകർഷണത്വമുളള സ്ത്രീകളുടെ പട്ടികയിൽ ആദ്യ സ്ഥാനത്ത് നിൽക്കുന്നത് ബോളിവുഡ് താരം ആലിയ ഭട്ടാണ്. പോയവർഷം( 2018) ബോളിവുഡിൽ മികച്ച പ്രേക്ഷകടനാമായിരുന്നു ആലിയ കാഴ്ചവെച്ചത്. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് ആലിയ. ആലിയ മാത്രമല്ല കത്രീന കൈഫും ദീപിക പദുകോണും രണ്ട് മൂന്ന് സ്ഥാനങ്ങളിലുണ്ട്.

   പുതിയ മുഖങ്ങൾ

പുതിയ മുഖങ്ങൾ

ഇക്കുറി പുതിയ മുഖങ്ങളും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന 50 സ്ത്രീ വ്യക്തിത്വങ്ങളിൽ നിന്നാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിൽ ഒരുപാട് പുതിയ മുഖങ്ങളും ഇടം പിടിച്ചിട്ടുണ്ട്. മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഇക്കുറി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി.

  ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട താരം ഐശ്വര്യ ലക്ഷ്മി ഇക്കുറി ടൈംസിന്റെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ടൈംസിലെ പുതുമുഖമാണ് ഐശ്വര്യ . മലയാളത്തിൽ വളരെ ചുരിക്കം സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. ആഷിഖ് ആബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രം ഐശ്വര്യയുടെ കരിയറിൽ തന്നെ വലിയ ബ്രേക്ക് സമ്മാനിക്കുകയായിരുന്നു. ഈ ചിത്രത്തിന് പിന്നാലെ മികച്ച കഥാപാത്രങ്ങളായിരുന്നു നടിയെ തേടി എത്തിയത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള മുതൽ അടുത്തിടെ പുറത്തിറങ്ങിയ അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്ന ചിത്രം വരെ തിയേറ്ററിൽ മികച്ച വിജയം നേടാൻ കഴിഞ്ഞിരുന്നു. ടൈംസ് പട്ടികയിൽ 48ാം സ്ഥാനത്താണ് ഐശ്വര്യ ലക്ഷമി ഇടം പിടിച്ചിരിക്കുന്നത്.

 മാളവിക മോഹൻ

മാളവിക മോഹൻ

ഐശ്വര്യ ലക്ഷ്മിയെ കൂടാതെ മാളവിക മോഹനും ടൈംസ് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 39ാം സ്ഥാനമാണ് മാളവിക സ്വന്തമാക്കിയത്. ഓൺലൈൻ വോട്ടിങ്ങിലൂടെയായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. 2013 ൽ ദുൽഖറിന്റെ നായികയായിട്ടാണ് മാളവിക വെളളിത്തിരയിൽ എത്തിയത്. പട്ടം പോലെയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് മലയാളം, തമിഴ് ,തെലുങ്ക്, കന്നട എന്നീ ഭാഷാ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ഐശ്വര്യ രാജേഷ്

ഐശ്വര്യ രാജേഷ്

മലയാളികളുടേയും തെന്നിന്ത്യ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമായ ഐശ്വര്യ രാജേഷും ടൈംസിന്റെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 45ാം സ്ഥാനത്താണ് ഐശ്വര്യ. താരവും ടൈംസിലെ പുതിയ എൻട്രിയാണ്. 2016 പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്. പിന്നീട് നിവിൻ പോളി ചിത്രമായ സഖാവിലും ഐശ്വര്യ പ്രധാ വേഷത്തിൽ എത്തിയിരുന്നു.സെക്സ് അപ്പീല്‍, ആറ്റിറ്റൂഡ്, ടാലന്‍റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്തു തയ്യാറാക്കിയത്.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X