അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ സിനിമ നിർത്തി മെഡിക്കൽ ഫീൽഡിലേയ്ക്ക് പോകും, തുറന്നടിച്ച് ഐശ്വര്യലക്ഷ്മി
ജൂനിയർ ഡോക്ടർ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഇപ്പോഴും ഒരു വിദ്യാർഥി മാത്രമാണെന്നാണ് താരം പറയുന്നത്.
Recommended Video

നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ വെളളിത്തിരയിൽ ചുവട് വെച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. എന്നാൽ താരത്തിന്റെ കരിയർ മാറ്റി മറിച്ചത് ആഷിഖ് അബു സംവിധാനം ചെയ്ത ടൊവിനോ ചിത്രം മായനദിയായിരുന്നു. മായനദിയിലെ അപർണ്ണ എന്ന അപ്പുവിനെ അത്രവേഗം പ്രേക്ഷകർക്ക് മറക്കാനാകില്ല. ഐശ്വര്യ ലക്ഷ്മിയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു മായനദി. പിന്നീട് ഫഹദിന്റെ വരത്തനും താരത്തിന്റെ കരിയർ ഹിറ്റ് സമ്മാനിച്ചിരുന്നു.
സിനിമയോടുളള ഇഷ്ടമാണ് ഇന്നും കാണുന്ന നിലയിൽ താരത്തിനെ കൊണ്ടെത്തിച്ചത്. അത് പല അവസരങ്ങളിലും താരം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഐശ്വര്യ ലക്ഷ്മി സിനിമ താരമല്ല , ഒരു ഡോക്ടർ കൂടിയാണ്. താൻ ജൂനിയർ ഡോക്ടർ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഇപ്പോഴും ഒരു വിദ്യാർഥി മാത്രമാണെന്നാണ് താരം പറയുന്നത്. കൂടാതെ സിനിമ വിട്ട് പോകുന്ന കാര്യത്തിനെ കുറിച്ചും താരം മനസ് തുറന്നിട്ടുണ്ട്. മംഗളത്തിനു നൽകിയ അഭിമുഖത്തിലാണ് താര അഭിനയത്തിനെ കുറിച്ചും കരിയറിനെ കുറിച്ചും പറഞ്ഞത്.

പ്രൊഫഷന് ബ്രേക്ക്
അഭിനയത്തിലായാലും പ്രൊഫഷനിലായാലും താനിപ്പോഴും വിദ്യാർഥി മാത്രമാണ്. സിനിമയിൽ എത്ര കാലം വരെ നിലനിൽക്കുന്നുവോ അന്നുവരെ താനൊരു വിദ്യാർഥി മാത്രമായിരിക്കുമെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഓരോ സിനിമയും പുതിയ അനുഭവങ്ങളും പാഠവുമായണ് നൽകുന്നത്. അത് കൃത്യമായി ചെയ്യുകയാണ് എന്റെ രീതി. ഒരു ഡോക്ടർ എന്ന നിലയിൽ ഇതുവരെ സ്വന്തമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. ഒരു അഭിനേതാവായി തുടരുമ്പോൾ ഫ്രെഫഷനോട് നീതി പുലർത്താൻ കഴിയില്ല. അതിനാൽ തന്നെ അഭിനയത്തിൽ ഒരു ബ്രേക്ക് വരകുമ്പോൾ എംടി എടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

സിനിമ ഉപേക്ഷിക്കും
തനിയ്ക്ക് പറ്റുന്ന കഥാപാത്രങ്ങൾ കിട്ടുന്നടത്തോളം കാലം സിനിമയിൽ തുടരണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ ലഭിക്കാത്ത ഒരു സാഹചര്യത്തിൽ സിനിമ ഉപേക്ഷിച്ച് തിരിച്ച് മെഡിക്കൽ മേഖലയിലേയ്ക്ക് തിരിച്ച് പോകുക തന്നെ ചെയ്യും തന്റെ സ്വഭാവത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകില്ല. നമ്മൾ എന്താണെന്ന് നമുക്ക് അറിയാമല്ലോ. പറ്റുന്ന സമയം ആസ്വദിച്ച് ജീവിക്കാനാണ് തനിയ്ക്ക് ഇഷ്ടമെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിൽ നിന്നുളള പ്രശ്നം
ആണും പെണ്ണും ഒരുമിച്ച് വർക്ക് ചെയ്യുന്ന എല്ലാ മേഖലയിലും ഇതു പോലുള്ള പല പ്രശ്നങ്ങളും കേൾക്കും. സിനിമയിൽ ഉണ്ടെന്നും പറയപ്പെടുന്ന പ്രശ്നങ്ങളൊന്നും തനിയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. തനിയ്ക്കൊപ്പം വർക്ക് ചെയ്തവരെല്ലാവരും നല്ലരീതിയിൽ സഹകരിക്കുന്ന ആളുകളാണ്. അതേസമയം സിനിമയിൽ ഉള്ളവരെ കുറിച്ച് കേൾക്കാൻ ആളുകൾക്ക് താൽപര്യം കൂടുതലാണ്.

കരഞ്ഞാൽ പ്രശ്നം തീരും
ആരെങ്കിലും മേശമായി പറഞ്ഞാൽ ഒരു പക്ഷെ തനിയ്ക്ക് വിഷമം വരുമായിരിക്കും. എന്നാൽ അത് കരഞ്ഞാൽ തീരുന്ന ഒരു പ്രശ്നം മാത്രമായിരിക്കും. എന്നാൽ പ്രശ്നത്തെ അനാവശ്യമായി പോസ്റ്റ്മാർട്ടം ചെയ്യുന്നവരെ തനിയ്ക്ക് പേടിയാണെന്നും താരം പറഞ്ഞു. എന്നാൽ ഏതു പ്രതിസന്ധിയിലും ഉയർത്തെഴുന്നേൽക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം തനിയ്ക്കുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

നിരീക്ഷണത്തിൽ
സിനിമ മേഖലയിൽ ഉള്ളവർ എപ്പോഴും മറ്റുളളവരുടെ നിരീക്ഷണത്തിലായിരിക്കും. താനും ഒരു റഡാറിലാണെന്നുള്ള ബോധ്യം തനിയ്ക്കുണ്ട്. ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളുടെ പേരിൽ പോലും ജനങ്ങൾ നമ്മളെ ജഡ്ജ് ചെയ്യപ്പെടും. എന്നു കരുതി എതന്റെ ജീവിതത്തിൽ പ്രത്യേകിച്ച് മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു..


Click it and Unblock the Notifications