റോജ കണ്ട് ഞാന്‍ എന്നെ തന്നെ ചെരിപ്പു കൊണ്ടടിച്ചു! തനിക്കുണ്ടായ ആ വലിയ നഷ്ടത്തെക്കുറിച്ച് ഐശ്വര്യ
അരവിന്ദ് സ്വാമിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമായിരുന്നു റോജ. റൊമാന്റിക്ക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയായി പുറത്തിറങ്ങിയ ചിത്രത്തില്‍ മധൂബാലയായിരുന്നു നായികയായി എത്തിയിരുന്നത്. മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച ചിത്രം ഇന്ത്യയിലെ മറ്റു ഭാഷകളിലും മൊഴിമാറ്റിയെത്തിയിരുന്നു. ചിത്രത്തിലെ നായിക വേഷത്തിനായി മണിരത്‌നം ആദ്യം പരിഗണിച്ചിരുന്നത് നരസിംഹം,പ്രജ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഐശ്വര്യയെയായിരുന്നു. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

സിനിമാ ജീവിതത്തില്‍ തനിക്കുണ്ടായ എറ്റവും വലിയ നഷ്ടമാണ് റോജയില്‍ അഭിനയിക്കാതിരുന്നതെന്നാണ് ഐശ്വര്യ വെളിപ്പെടുത്തിയിരുന്നത്. അഞ്ജലി എന്ന പടത്തിലെ ഒരു പാട്ട് സീനില്‍ ഡാന്‍സ് കളിക്കാനായിരുന്നു മണി സാര്‍ ആദ്യം തന്നെ വിളിച്ചിരുന്നതെന്നും എന്നാല്‍ അമ്മ സമ്മതിക്കാത്തതിനാല്‍ പോയിരുന്നില്ലെന്നു ഐശ്വര്യ പറയുന്നു. പിന്നീട് അദ്ദേഹം വിളിച്ചത് റോജയിലെ നായികാ വേഷത്തിലേക്ക് ആയിരുന്നു. എന്നാല്‍ ആ സമയത്ത് ഒരു തെലുങ്ക് ചിത്രത്തിനായി എന്റെ മുത്തശ്ശി അഡ്വാന്‍സ് വാങ്ങിയതിനാല്‍ അപ്പോഴും പോവാന്‍ സാധിച്ചില്ല. മണി സാര്‍ വന്നപ്പോള്‍ എനിക്ക് ഡേറ്റിലെന്നാണ് അദ്ദേഹത്തോട് മുത്തശ്ശി പറഞ്ഞത്,ഐശ്വര്യ പറഞ്ഞു.
'ഇതിനിടെ അഡ്വാന്‍സ് വാങ്ങിയ തെലുങ്ക് ചിത്രം നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചപ്പോള്‍ രണ്ടും കൈവിട്ടുപോയ അവസ്ഥയായി. റോജ സ്‌ക്രീനില്‍ കണ്ടപ്പോള്‍ സഹിക്കാന്‍ എന്നെ കൊണ്ട് പറ്റിയിരുന്നില്ല. ഞാന്‍ ചെരുപ്പ് ഊരി എന്നെ തന്നെ ഒരുപാട് തല്ലി. മധുവിന് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാന്‍ ഒരു കഥാപാത്രത്തെ കിട്ടി .എനിക്കെന്താണ് ലഭിച്ചത്' ഐശ്വര്യ വികാരധീനയായി അഭിമുഖത്തില്‍ പറഞ്ഞു. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഐശ്വര്യ. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമുളള ചിത്രങ്ങളാണ് ഐശ്വര്യയുടെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.


Click it and Unblock the Notifications











