twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിഭാഷകരും മാനഭംഗം ചെയ്തിട്ടുണ്ടാകുമെന്ന് അമല പോള്‍

    By Gokul
    |

    ദില്ലി: ദില്ലിയില്‍ ഓടുന്ന ബസ്സില്‍ ക്രൂരമായ മാനഭംത്തിനിരയായ പെണ്‍കുട്ടിയെയും മറ്റു സ്ത്രീകളെയും അധിക്ഷേപിച്ചു സംസാരിച്ച അഭിഭാഷകര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടി അമല പോള്‍. തന്റെ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത അഭിഭാഷകരുടെ ചിത്രത്തോടൊപ്പം ഇവരും ബലാത്സംഗം ചെയ്തിട്ടുണ്ടാകുമെന്ന് അമല കുറിച്ചിട്ടു.

    അഭിഭാഷകരുടെ ഭൂതകാലം പരിശോധിച്ചാല്‍ അറിയാം അവരുടെ ബലാത്സംഗം ചെയ്തിട്ടുണ്ടാകുമെന്ന്, ഇവരെ കണ്ടാല്‍ത്തന്നെ മാനഭംഗം നടത്തിയവരെപ്പോലെയുണ്ട്. ഇവരുടെ ഇടയില്‍ നിന്നും രക്ഷപ്പെടാനായി നമ്മുടെ സ്ത്രീകള്‍ക്ക് ദൈവം ശക്തി നല്‍കട്ടെയെന്നും അഭിഭാഷകരായ എം.എല്‍.ശര്‍മ, എ.കെ. സിങ് എന്നിവരുടെ ചിത്രം പോസ്റ്റ് ചെയ്ത് അമല പറഞ്ഞു.

    amala-paul

    ബിബിസിക്കുവേണ്ടി ലെസ്ലി ഉധ്‌വിന്‍ തയ്യാറാക്കിയ ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയിലാണ് അഭിഭാഷകര്‍ സ്ത്രീകളെയും മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെയും അധിക്ഷേപിക്കുന്നത്. ഇരുവരും പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായവരാണ്. ബലാത്സംഗത്തിന് ഇരയാകുന്നത് സ്ത്രീകളുടെ കുറ്റമായാണ് ഇവര്‍ കരുതുന്നത്.

    തങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികള്‍ അസമയത്ത് പുറത്തിറങ്ങാറില്ലെന്നും അത് സംസ്‌കാരമുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്നും അഭിഭാഷകര്‍ പറയുന്നു. സഹോദരിയോ വീട്ടിലുള്ള മറ്റുള്ളവരോ അസമയത്ത് ആണ്‍സുഹൃത്തിനൊപ്പം പോയാല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നായിരുന്നു ഒരു അഭിഭാഷകന്‍ ഡോക്യുമെന്ററിലിയില്‍ പറഞ്ഞത്. സംഭവം വിവാദമായതോടെ ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇരുവര്‍ക്കും ബാര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

    English summary
    Actress Amala Paul criticize Delhi rape case lawyers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X