»   » വിവാഹമോചനത്തിന് പുല്ലുവില, അമലാ പോള്‍ അര്‍മാദത്തിലാണ്

വിവാഹമോചനത്തിന് പുല്ലുവില, അമലാ പോള്‍ അര്‍മാദത്തിലാണ്

Posted By: Nimisha
Subscribe to Filmibeat Malayalam

വിവാഹ മോചനമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് അമലാ പോള്‍. ആളിപ്പോള്‍ സന്തോഷത്തിലാണ്. വേട്ടൈ ടീമിനൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോ ഫേസ് ബുക്കില്‍ അമല പോസ്റ്റ് ചെയ്തിട്ടുണ്ട്. മാധവനും ആര്യയ്ക്കും നടുവില്‍ സന്തോഷവതിയായിരിക്കുന്ന ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

താര വിവാഹങ്ങള്‍ വേര്‍ പിരിയുന്നത് സ്വഭാവികമായി കഴിഞ്ഞിരിക്കുന്ന അവസരത്തിലാണ് അമലാ പോളും വിജയ്‌യും പിരിയുകയാണെന്ന വാര്‍ത്തയും പുറത്തു വന്നത്. തെല്ലൊരു ഞെട്ടലോടെയാണ് സിനിമാ ലോകം ഈ വാര്‍ത്തയെ സ്വീകരിച്ചത്.

 amala-paull

2011 ല്‍ ദൈവത്തിരുമകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് അമലയും വിജയും പ്രണയത്തിലാവുന്നത്. 2014 ലാണ് ഇരുവരും തമ്മിലുള്ള ബന്ധം വിവാഹത്തിലെത്തിയത്. കരിയറില്‍ മികച്ച മുന്നേറ്റം തുടരുന്നതിനിടെയാണ് അമല കുടുംബ ജീവിത്തിലേക്ക് കാലെടുത്തുവച്ചത്. വിവാഹശേഷവും താരം അഭിനയം തുടര്‍ന്നിരുന്നു. ഏറെക്കഴിയും മുന്‍പേ ഇരുവരും പിരിയാനും തീരുമാനിച്ചു. വിജയുടെ പിതാവാണ് ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. പല ആരോപണങ്ങളും അമലയ്‌ക്കെതിരെ അദ്ദേഹം ഉന്നയിച്ചുവെങ്കിലും അതിനോടൊന്നും അമല പ്രതികരിച്ചിട്ടില്ല.

2012 ലാണ് വേട്ടൈ സിനിമ പുറത്തിറങ്ങിയത്. മാധവന്‍, ആര്യ, സമീര റെഡ്ഡി എന്നിവര്‍ക്കൊപ്പം അമലയും തകര്‍ത്തഭിനയിച്ച ചിത്രം വന്‍ വിജയമായിരുന്നു. വിപരീത സ്വഭാവത്തിലുള്ള രണ്ട് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ആര്യയുടെ നായിക അമലയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ തുടങ്ങിയ സൗഹൃദം മൂവരും ഇപ്പോഴും സുക്ഷിക്കുന്നു. അണ്ണനും തമ്പിക്കുമൊപ്പം സന്തോഷവതിയായിരിക്കുന്ന ചിത്രം അതാണ് പറയുന്നത്.

English summary
Actress Amala Paul has a jolly good time with Maddy and Arya!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X