അമല പോളിന്റെ കുട്ടിക്കാലം കാണണോ
നടിമാരുടെ മേക്കോവര്‍ ഇതിനു മുമ്പ് പലപ്പോഴും ചര്‍ച്ച ചെയ്തതാണ്. ഇനിയും അത് പറയുന്നതില്‍ പ്രസക്തിയില്ല. എന്നിരിക്കിലും കഴിഞ്ഞ ദിവസം ഒരു നടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. മറ്റാരുടെയുമല്ല, തെന്നിന്ത്യന്‍ താരം അമല പോളിന്റേത്.
സ്‌കൂള്‍ പഠനകാലത്തെടുത്ത ഫോട്ടോയില്‍ വളരെ നിഷ്‌കളങ്കയായി ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെ കാണാം. വിവാഹം കഴിഞ്ഞ് മാലിദ്വീപില്‍ ഭര്‍ത്താവും സംവിധായകനുമായ എ എല്‍ വിജയ് ക്കൊപ്പം ഹണിമൂണ്‍ ആഘോഷിക്കുമ്പോഴാണ് അമലയുടെ അപൂര്‍വ്വങ്ങളിലപൂര്‍വ്വമായ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറങ്ങുന്നത്.

സ്‌കൂള്‍ പഠനകാലത്ത് കൂട്ടുകാരികള്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോയാണിത്. ഇടത്തുനിന്ന് ആദ്യത്തെ കുട്ടിയാണ് അമല. നീലത്താമരയിലൂടെ വെള്ളിത്തിരയിലെത്തി തമിഴകത്ത് തിളങ്ങിയ താരമാണ് അമല. റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ ഈ രണ്ട് ചിത്രങ്ങളിലേ മലയാളത്തില്‍ നായികയായി അഭിനയിച്ചിട്ടുള്ളൂവെങ്കിലും രണ്ടും ശ്രദ്ധിക്കപ്പെട്ടു.
വിവാഹ ശേഷവും അഭിനയിക്കുന്നതില്‍ അമലയ്ക്ക് തടസ്സമൊന്നുമില്ല. നിവിന്‍ പോളിയുടെ നായികയായി 'മിലി' എന്ന രാജേഷ് പിള്ളയുടെ ചിത്രത്തിലാണ് അമല ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു സ്ത്രീപക്ഷ സിനിമയായ മിലിയില്‍ കേന്ദ്രകഥാപാത്രമാണ് അമല. ഇതുകൂടാതെ തമിഴില്‍ ധനുഷിന്റെ നായികയായി 'വേലയില്ലാ പാട്ടത്താരി' എന്ന ചിത്രവും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











