കരച്ചിലടക്കാനാവാതെ അമലാ പോള്‍! അവസാനമാണ് ട്വിസ്റ്റ്! വൈറല്‍ വീഡിയോ
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് നടി അമലാ പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് നടി തിളങ്ങിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം തന്നെ അമലാ പോള്‍ അഭിനയിച്ചിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അമലാ പോള്‍.

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ നടി പങ്കുവെക്കാറുണ്ട്. അതേസമയം അമലാ പോളിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കരഞ്ഞുകൊണ്ടിരിക്കുന്ന അമലയുടെ ഒരു വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. ഇതിനൊരു പോംവഴിയില്ലേ എന്ന അടിക്കുറിപ്പോടെയാണ് നടി തന്റെ കരച്ചില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം വീഡിയോയുടെ അവസാനം ഒരു ട്വിസ്റ്റും വരുന്നുണ്ട്. ഉളളി അരിയുന്നതിനിടെയാണ് നടിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വരുന്നത്. അമലയുടെ കരച്ചില്‍ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. എന്തായാലും അമല ആദ്യമൊന്ന് ഞങ്ങളെ ഞെട്ടിച്ചു എന്നാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്. സിനിമാ ചിത്രീകരണമെല്ലാം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ കുടുംബത്തിനൊപ്പമാണ് അമലാ പോള്‍ സമയം ചെലവഴിക്കുന്നത്.
Recommended Video
തമിഴില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ആടൈ ആണ് അമലാ പോളിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. പ്രമേയപരമായും അമലയുടെ പ്രകടനം കൊണ്ടും ആടൈ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന ആടുജീവിതമാണ് അമലാ പോളിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ആടൂജീവിതത്തിന് പുറമെ അതോ അന്ത പറവൈ പോലെ, കടേവര്‍, ലസ്റ്റ് സ്‌റ്റോറീസ് റീമേക്ക് തുടങ്ങിയവയും അമലാ പോളിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.
തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് അമലാ പോള്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് അമല അഭിനയിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെ സിനിമയിലെത്തിയ താരം പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവമായത്. സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു സംവിധായകന്‍ എ ഏല്‍ വിജയുമായി അമലയുടെ വിവാഹം നടന്നത്. 2014ല്‍ വിവാഹിതരായ ഇരുവരും പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിയുകയായിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ വീണ്ടും സിനിമാ രംഗത്ത് സജീവമാവുകയായിരുന്നു താരം.


Click it and Unblock the Notifications