ആളുകള്‍ നമ്മളെ വലിച്ച് താഴെയിട്ടേക്കാം! അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യമെന്ന് അമല പോള്‍

ആസിഫ് അലിയെ പരസ്യമായി അപമാനിച്ച സംഗീതഞ്ജന്‍ രമേശ് നാരായണനെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്ന് വന്നത്. കഴിഞ്ഞ ദിവസം നടന്നൊരു ചടങ്ങില്‍ രമേശ് നാരായണന് അവാര്‍ഡ് നല്‍കുമ്പോഴായിരുന്നു ആസിഫിനെ അവഗണിക്കുന്ന രീതിയില്‍ അദ്ദേഹം പെരുമാറിയത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ താരത്തെ അനുകൂലിച്ച് കൊണ്ട് താരങ്ങളടക്കം രംഗത്ത് വന്നു.

ആസിഫ് അലിയ്‌ക്കൊപ്പമാണെന്നും അദ്ദേഹത്തിന് പിന്തുണ നല്‍കുന്നുവെന്നും പറഞ്ഞാണ് നടി,നടന്മാരും സംവിധായകരുമടക്കം എഴുത്തുകളുമായി വന്നത്. അതേ സമയം ആസിഫിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് നടി അമല പോള്‍. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി.

amala

അമല പോളും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തന്‍ പടമാണ് ലെവല്‍ ക്രോസ്. ജൂലൈ ഇരുപത്തിയാറിന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് ആസിഫും അമലയും. ഇരുവരും ഒരുമിച്ച് ഒരു കോളേജിലേക്കായിരുന്നു എത്തിയത്.

വേദിയില്‍ സംസാരിക്കവേ ആസിഫിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും അമല സംസാരിച്ചു. ആസിഫ് തന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണെന്നും ഒരു വിഷമഘട്ടം അദ്ദേഹം കൈകാര്യം ചെയ്യുന്നത് കണ്ടപ്പോള്‍ അഭിമാനമാണ് തോന്നുന്നതെന്നും അമല പറയുന്നു. നടിയുടെ വാക്കുകളിങ്ങനെയാണ്...

'എന്റെ സഹതാരവും ബെസ്റ്റ് ഫ്രണ്ടുമാണ് ആസിഫ് അലി. എല്ലാവര്‍ക്കും അറിയുന്നത് പോലെ ഇന്നലെ അദ്ദേഹത്തിനൊരു മോശം അനുഭവമുണ്ടായി. അദ്ദേഹം അത് കൈകാര്യം ചെയ്തതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ഇതുപോലെ പ്രതീക്ഷിക്കാത്ത പല സാഹചര്യങ്ങളും ഉണ്ടാവാം.

amala

ആളുകള്‍ ചിലപ്പോള്‍ നമ്മളെ വലിച്ചു താഴെ ഇട്ടേക്കാം. അങ്ങനെ എന്തും സംഭവിക്കാം. അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. ആസിഫ് അത് മനോഹരമായി ചെയ്തു. ഞാനതില്‍ അഭിമാനിക്കുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹനടന്മാരില്‍ ഒരാളാണ് ആസിഫ്. എന്നും അമല പറയുന്നു.

തന്നെ പറ്റി നല്ല വാക്കുകള്‍ പറഞ്ഞതോടെ സ്‌റ്റേജിലേക്ക് ഓടി കയറി അമലയെ കെട്ടിപ്പിടിക്കുകയാണ് ആസിഫ് അലി ചെയ്തത്. പരസ്പരം സ്‌നേഹം പങ്കുവെച്ചതിന് ശേഷം അദ്ദേഹം തിരികെ പോവുകയും ചെയ്തു.

അതേ സമയം ഇതേ വേദിയിലെത്തിയ ആസിഫ് അലി കാര്യമായി സംസാരിക്കാന്‍ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നാണ് നടന്‍ പറഞ്ഞത്. ശേഷം തന്റെ കരിയറിന്റെ തുടക്ക കാലത്തെ കുറിച്ചായിരുന്നു നടന്‍ സംസാരിച്ചത്.

അതേ സമയം സോഷ്യല്‍ മീഡിയയില്‍ അമല പോളിനെ വിമര്‍ശിക്കുകയാണ് ഒരു വിഭാഗം. മകനെ പ്രസവിച്ച് ഒരു മാസം കഴിഞ്ഞതോടെ പൊതുവേദിയിലേക്ക് എത്തിയതായിരുന്നു നടി. മാത്രമല്ല അമല ധരിച്ച വസ്ത്രമായിരുന്നു പലരെയും ചൊടിപ്പിച്ചത്. ഇത്രയും ചെറിയ വസ്ത്രമിട്ട് കോളേജിലേക്ക് വന്നത് മോശമായി പോയെന്നാണ് പരക്കെയുള്ള വിമര്‍ശനം.

Read more about: amala paul asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X