അമല വീണ്ടും മലയാളത്തില്‍; ഒപ്പം മഞ്ജു വാര്യര്‍

By Anwar Sadath

കൊച്ചി: ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി അമല വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നു. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് അമല വീണ്ടും മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ നായിക മഞ്ജു വാര്യര്‍ ആണെങ്കിലും നായികാ പ്രാധാന്യമുള്ള റോളിലാണ് അമലയും അഭിനയിക്കുന്നത്.

നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്റെതാണ് തിരക്കഥ. നേരത്തെ നത്തോലി ചെറിയ മീനല്ല, എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്നീ സിനിമകള്‍ക്ക് ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയിരുന്നെങ്കിലും സിനിമകള്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ടിരുന്നു. അരുണ്‍ അരവിന്ദിനുവേണ്ടി സ്ത്രീ പ്രാധാന്യമുള്ള തിരക്കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്നത്.

amala-manju

രേവതി, ഉര്‍വശി, അരവിന്ദ് സ്വാമി എന്നിവര്‍ സിനിമയിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രേവതിയും റഹ്മാനുമാണ് സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. വി എ ശ്രീകുമാര്‍ മേനോനാണ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷഹനാദ് ജലാലാണ് ഛായാഗ്രഹണം.

എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ മലയാളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് അമല കൈകാര്യം ചെയ്തത്. ഉള്ളടക്കത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. നടന്‍ നാഗാര്‍ജുനയുമായുള്ള വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും അകന്ന അമല 2012ലാണ് പിന്നീട് തിരിച്ചുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X