അനന്യയ്‌ക്കൊപ്പം ചിരുവും മേഘ്‌ന സര്‍ജയും, വേദനയായി അന്നത്തെ ഫോട്ടോ, നിങ്ങളെ മിസ്സ് ചെയ്യുന്നു
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ചിരഞ്ജീവി സര്‍ജയുടെ പിറന്നാളാണ് ശനിയാഴ്ച. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് അദ്ദേഹത്തിനെക്കുറിച്ച് വാചാലരായെത്തിയത്. നസ്രിയ നസീമും അനന്യയുമുള്‍പ്പടെയുള്ള താരങ്ങളും ചിരുവിനെക്കുറിച്ച് പറഞ്ഞെത്തിയിരുന്നു. മേഘ്‌നയും ചിരുവുമായി അടുത്ത സൗഹൃദമാണ് ഇവര്‍ക്കുള്ളത്. ഇവരുടെ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു. മേഘ്‌നയും ചിരുവുമായി അടുത്ത സൗഹൃദമാണ് അനന്യയ്ക്കുള്ളത്. എല്ലാവരും ഒരുമിച്ചുള്ള ചിത്രമാണ് അനന്യ പോസ്റ്റ് ചെയ്തത്.
അടുത്തിടെയായിരുന്നു മേഘ്‌ന സര്‍ജയുടെ ബേബി ഷവര്‍ ചടങ്ങ് നടത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മേഘ്‌നയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മേഘ്‌നയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ചിരു ആഗ്രഹിച്ച തരത്തിലായിരുന്നു ധ്രുവ സര്‍ജ ബേബി ഷവര്‍ നടത്തിയത്. ചിരുവിന്റെ കട്ടൗട്ട് വേദിയില്‍ സ്ഥാപിച്ചിരുന്നു.
പ്രിയതമന്‍ എങ്ങും പോയിട്ടില്ലെന്നും തനിക്കൊപ്പം തന്നെയുണ്ടെന്നും മേഘ്‌ന പറഞ്ഞിരുന്നു.ചിരു, ഞാൻ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളിലാക്കാൻ എനിക്ക് പറ്റുന്നില്ല. ലോകത്തിലെ ഒരു വാക്കിനും നീ ആരായിരുന്നു എനിക്ക് എന്ന് വിവരിക്കാൻ ആകില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനെക്കാളൊക്കെ വളരെ മുകളിലാണ്.

ചിരു നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു.നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല, പോകാനാകുമോ?. നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‍നേഹത്തിന്റെ അടയാളമാണ്. ഇങ്ങനെയൊരു മധുരതരമായ മായാജാലത്തിന് ഞാൻ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല.
നിന്നെ തൊടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്റെ പുഞ്ചിരി വീണ്ടും കാണാൻ കാത്തിരിക്കാനാവില്ല. മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല. മറുവശത്ത് ഞാൻ നിന്നെയും നീ എന്നെയും കാത്തിരിക്കുന്നു. എനിക്ക് ശ്വാസമുള്ളയിടത്തോളം കാലം നീ ജീവിച്ചിരിക്കും. നീ എന്നിലുണ്ട്. ഞാൻ നിന്നെ സ്‍നേഹിക്കുന്നുവെന്നും മേഘ്‍ന രാജ് നേരത്തെ കുറിച്ചത്.


Click it and Unblock the Notifications