അനന്യയുടെ ആഞ്ജനേയന്‍ പിന്നെയും മെലിഞ്ഞു
സിനിമയില്‍ പ്രശസ്തയായിക്കൊണ്ടിരിക്കുമ്പോഴാണ് അനന്യ വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്തകള്‍ വന്നിരുന്നത്. വീട്ടുകാര്‍ തന്നെ കണ്ടെത്തിയ വരനെ പിന്നീട് വീട്ടുകാര്‍ക്ക് പിടിക്കാതാകുകയും, ആഞ്ജനേയനെ മാത്രമേ ഞാന്‍ വിവാഹം ചെയ്യൂ എന്ന് അനന്യ വാശി പിടിക്കുകയും ചെയ്തതോടെ വിഷയം വാര്‍ത്തകളില്‍ നിറഞ്ഞു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
എന്തായാലും ഇന്ന് അനന്യയും ആഞ്ജനേയനും ഒന്നിച്ചു. വിവാഹമൊന്നും ആരെയും അറിയിച്ചിരുന്നില്ല. ആഞ്ജനേയനെ കണ്ടപ്പോള്‍ ആരാധകര്‍ ആദ്യം കണ്ടെത്തിയ കുറവായിരുന്നു അദ്ദേഹത്തിന്റെ പൊണ്ണത്തടി.

തടിച്ചുകൊഴുത്ത്, അനന്യയുടെ രണ്ടിരട്ടിയോളം വണ്ണമുള്ള ആഞ്ജനേയന്റെ രൂപം കണ്ടവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അന്ധാളിച്ചു. അനന്യ എങ്ങനെ ഇയാളെ ഇഷ്ടപ്പെട്ടും എന്ന് ചോദിച്ചവരും കുറവല്ല. അതും പ്രണയവിവാഹമാണെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ ആനന്യയെ തെറി വിളിക്കാനും മുതിര്‍ന്നു.
പക്ഷെ എല്ലാം സഹിച്ച് അനന്യ ആഞ്ജനേയന് ഒപ്പം തന്നെ നിന്നു. ഇപ്പോള്‍ കണ്ടോളൂ, അനന്യയുടെ ആഞ്ജനേയന്റെ പൊണ്ണത്തടിയൊക്കെ കുറഞ്ഞു. അടുത്തിടെ അനന്യ തന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. ആഞ്ജനേയന്‍ നന്നായി മെലിഞ്ഞിട്ടുണ്ട്, ഒപ്പം അല്പം സൗന്ദര്യവും വച്ചു.


Click it and Unblock the Notifications











