Just In
- 11 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 11 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 11 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 11 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗ്ലാമറസ് ലുക്കില്‍ അനാര്‍ക്കലി മരക്കാര്‍, സിക്സ് പാക്കിനായി കാത്തിരിക്കുന്നുവെന്ന് കമന്റ്, വെെറലായി മറുപടി
ആനന്ദം എന്ന ക്യാമ്പസ് പ്രണയ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരക്കാര്‍. വിനീത് ശ്രീനിവാസന് നിര്‍മ്മിച്ച ചിത്രത്തിലെ ദര്‍ശന എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ആനന്ദം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. അനാര്‍ക്കലിക്ക് പുറമെ റോഷന് മാത്യൂ, അരുണ്‍ കുര്യന്, വിശാഖ് നായര്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ക്കും കരിയറില്‍ വഴിത്തിരിവായി മാറി ആനന്ദം. നിവിന്‍ പോളിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.
ആനന്ദത്തിന് പിന്നാലെ മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളും നടിയുടെതായി പുറത്തിറങ്ങി. ഇതില്‍ ഉയരെ എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരക്കാര്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.
അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അനാര്‍ക്കലി. തന്റെ എറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നടി പങ്കുവെക്കാറുണ്ട്. അനാര്‍ക്കലി മരക്കാറിന്റെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഇത്തവണ സ്റ്റൈലിഷ് ആന്‍ഡ് ഗ്ലാമര്‍ ലുക്കിലുളള നടിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സത്യന് രാജനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഫിലീങ് ഡെനിം എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അനാര്‍ക്കലി മരക്കാര്‍ കുറിച്ചിരിക്കുന്നത്.
ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് പിന്നാലെ നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. സിക്സ് പാക്കിനായി കാത്തിരിക്കുന്നു എന്നാണ് അനാര്‍ക്കലിയുടെ ചിത്രത്തിന് താഴെ ഒരാള്‍ കുറിച്ചത്. ഇതിന് മറുപടിയായി ഞാനും കാത്തിരിക്കുകയാണ് എന്ന് നടി കുറിച്ചു. ജയറാമും വിജയ് സേതുപതിയും ഒന്നിച്ച മാര്‍ക്കോണി മത്തായിയാണ് ആണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒരു രാത്രി ഒരു പകല്‍, അമല, കിസ തുടങ്ങിയവ അനാര്‍ക്കലി മരക്കാറിന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രങ്ങളാണ്. നടിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഫോട്ടോ കടപ്പാട്: അനാര്‍ക്കലി ഇന്‍സ്റ്റഗ്രാം പേജ്