വാപ്പയുടെ നിക്കാഹ് ആയിരുന്നു, കൊച്ചുമ്മയെ പരിചയപ്പെടുത്തി അനാര്‍ക്കലി, ചിത്രങ്ങള്‍ പങ്കുവെച്ച് നടി

By Midhun Raj

സിനിമകള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയയിലെ താരം കൂടിയാണ് നടി അനാര്‍ക്കലി മരക്കാര്‍. അനാര്‍ക്കലിയുടെതായി മുന്‍പ് വന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു. നടിയുടെതായി വന്ന ഗ്ലാമറസ് ചിത്രങ്ങളാണ് മുന്‍പ് ആരാധകര്‍ ഏറ്റെടുത്തത്. ആനന്ദത്തിലൂടെ മലയാളത്തില്‍ തുടങ്ങിയ താരം തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം അഭിനയിച്ചിരുന്നു. തന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ എല്ലാം അനാര്‍ക്കലി പങ്കുവെക്കാറുണ്ട്.

anarkali-marikar

അതേസമയം ഇത്തവണ വാപ്പയുടെ നിക്കാഹ് ചിത്രങ്ങള്‍ അനാര്‍ക്കലി പങ്കുവെച്ചിരുന്നു. വാപ്പയ്‌ക്കൊപ്പം തന്‌റെ കൊച്ചുമ്മയെയും പരിചയപ്പെടുത്തികൊണ്ടുളള പോസ്റ്റുകളാണ് അനാര്‍ക്കലി മരക്കാറിന്‌റെതായി വന്നിരിക്കുന്നത്. കണ്ണാടിയ്ക്ക് മുന്നില്‍ വാപ്പ ഒരുങ്ങുന്നതിന്‌റെ ചിത്രവും അനാര്‍ക്കലി പങ്കുവെച്ചിട്ടുണ്ട്. മതപരമായി നടന്ന നിക്കാഹ് ചടങ്ങിന്‌റെ ചിത്രങ്ങളാണ് അനാര്‍ക്കലി പോസ്റ്റ് ചെയ്തത്. കണ്ണൂര്‍ക്കാരിയാണ് അനാര്‍ക്കലിയുടെ കൊച്ചുമ്മ.

ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി അനന്യ പാണ്ഡെ, ഫോട്ടോസ് കാണാം

തീന്‍മേശയില്‍ നിരത്തിവെച്ചിരിക്കുന്ന ഭക്ഷണങ്ങളുടെ ചിത്രവും അനാര്‍ക്കലി പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അഭിനേത്രി എന്നതിലുപരി നല്ലൊരു പാട്ടുകാരി കൂടിയാണ് അനാര്‍ക്കലി മരക്കാര്‍. ആദ്യ ചിത്രമായ ആനന്ദത്തില്‍ ഡയലോഗുകള്‍ അധികം ഇല്ലായിരുന്നെങ്കിലും നടിയുടെ റോള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദര്‍ശന മാളിയേക്കല്‍ എന്നായിരുന്നു കഥാപാത്രത്തിന്‌റെ പേര്. ആനന്ദത്തിന് ശേഷം വിമാനം, മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാര്‍ക്കലി മരക്കാര്‍ അഭിനയിച്ചു.

Recommended Video

The priest owned highest rating in malayalam film's history | FilmiBeat Malayalam

ഒരു രാത്രി ഒരു പകല്‍, അമല, കിസ തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. ഉയരെയില്‍ പാര്‍വ്വതിക്കൊപ്പം ശ്രദ്ധേയമാര്‍ന്ന ഒരു കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിച്ചത്. സരിയ ഡികോസ്റ്റ എന്നായിരുന്നു കഥാപാത്രത്തിന്‌റെ പേര്. പാര്‍വ്വതി അവതരിപ്പിച്ച പല്ലവിയുടെ കൂട്ടുകാരിയുടെ റോളിലാണ് ചിത്രത്തില്‍ അനാര്‍ക്കലി മരക്കാര്‍ എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X