For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി അനശ്വര പൊന്നമ്പത് വിവാഹിതയാകുന്നു! പ്രതിശ്രുത വരനൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങളുമായി നടി

  |

  കൊവിഡ് കാലത്ത് അതിജീവനത്തിന്റ പാതയിലാണ് കേരളം. പ്രമുഖരായ പല താരങ്ങളും വിവാഹിതരായി കൊണ്ടിരിക്കുകയാണ്. കൊറോണ കാരണം ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് വിവാഹങ്ങളെല്ലാം നടക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ നിരവധി സീരിയല്‍ നടിമാരുടെ വിവാഹങ്ങളായിരുന്നു കഴിഞ്ഞത്.

  ഇപ്പോഴിതാ യുവനടി അനശ്വര പൊന്നമ്പത് വിവാഹിതയാവുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. തിങ്കളാഴ്ച നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. മറൈന്‍ എന്‍ജീനിറായ ദിന്‍ഷിത്ത് ദിനേശാണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. എന്നാല്‍ വിവാഹം അടുത്ത വര്‍ഷം നടത്താനാണ് തീരുമാനമെന്നാണ് അറിയുന്നത്.

  പ്രതിശ്രുത വരനൊപ്പം നില്‍ക്കുന്ന നിരവധി ചിത്രങ്ങളാണ് നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സന്തോഷത്തോടെ ഞങ്ങള്‍ എന്‍ഗേജ്ഡ് ആയെന്ന് പറഞ്ഞായിരുന്നു നടി ഫോട്ടോസ് പുറത്ത് വിട്ടത്. പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരുമെത്തി. വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പിന്നാലെ വരുമെന്നാണ് കരുതുന്നത്. ആഴ്ചകള്‍ക്ക് മുന്‍പാണ് വിവാഹം തീരുമാനിച്ച കാര്യം ആരാധകരുമായി പങ്കുവെച്ചത്.

  Prithviraj and Aashiq abu joins for historical film vaariyamkunnan | FilmiBeat Malayalam

  മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, തുടങ്ങിയ നടിമാരെ പോലെ കലോത്സവ വേദിയില്‍ നിന്നുമാണ് അനശ്വരയും സിനിമയിലേക്ക് എത്തുന്നത്. അഞ്ച് വര്‍ഷം കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കലാതിലകപട്ടം സ്വന്തമാക്കിയത് അനശ്വരയായിരുന്നു. ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിലൂടെയാണ് അനശ്വര ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു അനശ്വര എത്തിയത്. പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വേഷത്തിലും കുറച്ച് കൂടി മുതിര്‍ന്ന പ്രായത്തിലുള്ള കഥാപാത്രത്തെയുമായിരുന്നു അവതരിപ്പിച്ചത്.

  പ്ലസ് ടു കാലഘട്ടം മുതല്‍ കൗമാരക്കാലത്തിലെത്തിയ നായികയുടെയും നായകന്റെയു കഥ പറയുന്ന ചിത്രത്തില്‍ അനശ്വര തകര്‍ത്തഭിനയിച്ചിരുന്നു. ജിത്തു ജോസഫിന്റെ അസിസ്റ്റന്റായിരുന്ന വിവേക് ആര്യന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഓര്‍മ്മയില്‍ ഒരു ശിശിരം. 2019 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ ദീപക് പറമ്പേലായിരുന്നു നായകന്‍.

  പൃഥ്വിരാജിന് അതുണ്ട്! പലതവണ തെളിയിച്ചിട്ടുമുണ്ട്! വാരിയം കുന്നന് പിന്തുണയുമായി സംവിധായകര്‍

  ഇംഗ്ലീഷില്‍ ബിരുദമുള്ള നടി ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് അനശ്വര പൊന്നമ്പത്. ചെറുപ്പം മുതല്‍ സിനിമാ അഭിനയം മനസില്‍ കൊണ്ട് നടന്ന അനശ്വരയ്ക്ക് സിനിമയിലെത്താന്‍ തുണയായത് കലോത്സവ വേദിയിലെ പ്രകടനമികവാണ്. സിനിമാ പോലെ തന്നെ നൃത്തവും ഒരുപോലെ കൊണ്ട് നടക്കണമെന്ന ആഗ്രഹമാണ് അനശ്വരയ്ക്കുള്ളത്. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കരുതെന്ന ഉപദേശമാണ് കൂടുതല്‍ ആരാധകരും കൊടുക്കുന്നത്.

  എന്റെ ഗര്‍ഭപാത്രത്തിലൂടെ അവന്‍ പുനര്‍ജനിക്കും! സുശാന്ത് സ്വപ്‌നത്തില്‍ വന്നതിനെ കുറിച്ച് നടി രാഖി

  കാത്തിരിപ്പുകൾക്കൊടുവില്‍ റാണയും പ്രതിശ്രുത വധുവും ഒന്നിക്കുന്നു? വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി

  Read more about: marriage വിവാഹം
  English summary
  Actress Anaswara Ponnambath Got Engaged
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X