വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ! മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും ദുല്‍ഖറിനും പിന്നാലെ നടി അനശ്വര രാജനും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് മുഴുവന്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ബോളിവുഡ് അടക്കം ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിരുന്നു. കൂട്ടത്തില്‍ യുവനടി അനശ്വര രാജനുമുണ്ട്. ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ പങ്കാളിത്തം നടി രേഖപ്പെടുത്തിയത്.

anaswra

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം 'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ' എന്ന ക്യാപ്ഷനായിരുന്നു അനശ്വര നല്‍കിയത്. പര്‍ദ്ദ അണിഞ്ഞ് നില്‍ക്കുന്ന ചിത്രമായിരുന്നിത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശനത്തിനെതിരെയായിരുന്നു നടിയുടെ ചിത്രം.

പുറത്ത് വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ അനശ്വരയുടെ ചിത്രം വൈറലായിരുന്നു. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മഞ്ജു വാര്യരുടെ മകളായിട്ടാണ് അനശ്വര സിനിമയിലെത്തുന്നത്. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു. ബിജു മേനോന്‍ നായകനായിട്ടെത്തിയ ആദ്യ രാത്രി എന്ന സിനിമയിലും അനശ്വരയായിരുന്നു നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X