കോവിലില്‍ പുലര്‍വേളയില്‍, അനശ്വര രാജന്റെ മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനശ്വര രാജന്‍. പ്ലസ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ എല്ലായിടത്തും തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ മാത്യൂ തോമസിന്റെ ജോഡിയായി മികച്ച പ്രകടനമാണ് അനശ്വരയും കാഴ്ചവെച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ കീര്‍ത്തി എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷനിലും നേട്ടമുണ്ടാക്കിയിരുന്നു സിനിമയായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയായിരുന്നു അനശ്വര രാജന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്‌വെച്ചിരുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് പിന്നാലെ ആദ്യരാത്രി എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനായിരുന്നു നായകന്‍. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അനശ്വര.
Recommended Video
തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം അനശ്വര എത്താറുണ്ട്. അനശ്വര രാജന്റെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കോവിലില്‍ പുലര്‍വേളയില്‍ എന്ന ക്യാപ്ഷനോടെ നടി പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തില്‍ പട്ടുപാവാടയണിഞ്ഞ് നാടന്‍ ലുക്കിലാണ് നടിയെ കാണാനാവുക. ഒരു ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുളളതാണ് ഈ ചിത്രം. അതേസമയം അനശ്വര രാജന്റെതായി വരാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് അനശ്വര. ഏട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യ ചിത്രമായ ഉദാഹരണം സുജാതയില്‍ നടി അഭിനയിച്ചത്. ഉദാഹരണം സുജാതയ്ക്ക് പിന്നാലെ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, എവിടെ, ആദ്യരാത്രി എന്നീ ചിത്രങ്ങളും നടിയുടെതായി പുറത്തിറങ്ങി. വികെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന ചിത്രമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. വാങ്കിന് പുറമെ തമിഴില്‍ റാംഗി എന്ന ചിത്രത്തിലും അനശ്വര അഭിനയിച്ചിരുന്നു. ചിത്രത്തില്‍ തൃഷയ്‌ക്കൊപ്പമാണ് നടിയും പ്രധാന വേഷത്തില്‍ എത്തുന്നത്.


Click it and Unblock the Notifications