ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല,വിമര്‍ശകര്‍ക്ക് അനശ്വരയുടെ മറുപടി
ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനശ്വര രാജന്‍. ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടതാരമായി നടി മാറിയിരുന്നു. ഇതില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. പ്ലസ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ കേരളത്തിലെമ്പാടുമുളള തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നു.
തണ്ണീര്‍മത്തനില്‍ മാത്യൂ തോമസിനൊപ്പം മികച്ച പ്രകടനമാണ് അനശ്വരയും കാഴ്ചവെച്ചത്. തണ്ണീര്‍മത്തന് പിന്നാലെ ആദ്യരാത്രി എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. ബിജു മേനോന്‍ നായകനായ ചിത്രത്തിന് പിന്നാലെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു അനശ്വര. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അനശ്വര. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്.

അതേസമയം അനശ്വരയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടി തന്റെ 18ാം ജന്മദിനം ആഘോഷിച്ചിരുന്നത്. ജന്മദിനത്തിന് പിന്നാലെയാണ് എറ്റവും പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നത്. അനശ്വര പങ്കുവെച്ച ചിത്രങ്ങളെ പിന്തുണച്ച് നിരവധി പേര്‍ എത്തിയപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരിലായിരുന്നു ചിലര്‍ നടിക്കെതിരെ വിമര്‍ശനങ്ങളുമായി എത്തിയത്. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പലരെയും പ്രകോപിപ്പിച്ചത്. പതിനെട്ട് വയസ്സാകാന്‍ കാത്തിരിക്കുകയായിരുന്നു അല്ലെ ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍, നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു നടിക്കെതിരെ വിമര്‍ശനങ്ങളുണ്ടായത്.

നടിക്കെതിരെ വിമര്‍ശനങ്ങള്‍ വന്ന സമയത്തും പിന്തുണയുമായി നിരവധി പേര്‍ എത്തിയിരുന്നു. ഇഷ്ടമുളളത് ധരിക്കുകയും ഇഷ്ടമുളളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്ന് ഇവര്‍ പറയുന്നു. അതേസമയം വിമര്‍ശിച്ചവര്‍ക്കെല്ലാം മറുപടിയുമായി അനശ്വര രാജന്‍ എത്തിയിരുന്നു. അതേ വസ്ത്രമണിഞ്ഞുളള മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി മറുപടിയുമായി എത്തിയത്.

ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍. അനശ്വര രാജന്‍. പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിവ. അതേസമയം മലയാളത്തില്‍ വാങ്ക് എന്ന ചിത്രമാണ് അനശ്വരയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.
Recommended Video

തമിഴില്‍ തൃഷയ്‌ക്കൊപ്പം റാങ്കി എന്ന ചിത്രവും നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ അവിയല്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയവയാണ് അനശ്വര രാജന്റെ മറ്റു പുതിയ ചിത്രങ്ങള്‍,. തണ്ണീര്‍മത്തന്‍ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് സൂപ്പര്‍ ശരണ്യ. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്.


Click it and Unblock the Notifications