നടി അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു! ബയോപിക്ക് ചിത്രം ഉടന്‍

By Midhun Raj

പേരന്‍പ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് അഞ്ജലി അമീര്‍. പേരന്‍പിലെ മീര എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ താരത്തിന്റെ ജീവിതം പ്രമേയമാക്കി പുതിയ സിനിമ വരികയാണ്. അഞ്ജലി തന്നെയാണ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജലി അമീറിന്റെ ജീവിതം ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമയാക്കുന്നത്.

anjali ameer,

ഒരേസമയം മലയാളത്തിലും തമിഴിലും എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ്ജാണ്. വികെ അജിത്ത് കുമാറാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. അടുത്ത വര്‍ഷം മേയ് പകുതിയോടെയാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.

സ്വന്തം ജീവിതത്തിലുണ്ടായ അനുഭവങ്ങളും തിരിച്ചറിവുകളും ഈ സിനിമയ്ക്ക് സ്വാഭാവികത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഞ്ജലി അമീര്‍ പറഞ്ഞു. മമ്മൂട്ടിയുടെ പേരന്‍പില്‍ വളരെയധികം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിച്ചിരുന്നത്. റാം സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിന് അഞ്ജലിക്കും മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X