»   » സ്ത്രീകളോടുള്ള പുരുഷന്മാരുടെ കാഴ്ചപാട് ഇത്രയും മോശമായിരുന്നോ? നടി അഞ്ജലിയുടെ ഷോര്‍ട്ട് ഫിലിം വൈറല്‍!

സ്ത്രീകളോടുള്ള പുരുഷന്മാരുടെ കാഴ്ചപാട് ഇത്രയും മോശമായിരുന്നോ? നടി അഞ്ജലിയുടെ ഷോര്‍ട്ട് ഫിലിം വൈറല്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

നടി അഞ്ജലി നായര്‍ അഭിനയത്തില്‍ മാത്രമല്ല സംവിധാനവും ഒന്ന് പരീക്ഷിച്ച് നോക്കിയിരിക്കുകയാണ്. 'എന്താ ഇങ്ങനെ' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്യചിത്രമാണ് അഞ്ജലി സംവിധാനം ചെയ്തിരിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്ന സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണെന്നും അതിനെ നേരിടാന്‍ ഒരു സ്ത്രീ തിരഞ്ഞെടുക്കുന്ന മാര്‍ഗവുമാണ് ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത്.

anjali-nair

റാഞ്ചി എടുക്കാന്‍ ഊഴം കാത്തിരിക്കുന്ന എന്റെ കണ്ണുകളെ.. കഴുകന്‍ കണ്ണുകൡ പെടാതിരിക്കാന്‍ നിനക്ക് ഞാന്‍ കാവലിരിക്കും മരണം വരെ.. ഈ അമ്മ എന്നുമാണ് ചിത്രത്തിലൂടെ പറയുന്നത്. അഞ്ജലി നായരുടെ തന്നെ കീഴിലുള്ള റിയലയിസ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ് എന്താ ഇങ്ങനെ നിര്‍മ്മിച്ചിരിക്കുന്നത്.

ദിലീപ് കാവ്യ വിവാഹം നടക്കാന്‍ പാടില്ലായിരുന്നു! ദോഷത്തിന് പരിഹാരം വിവാഹമോചനം? ജോത്സ്യന്റെ പ്രവചനം!!

anjali-nair-1

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നിങ്ങനെയുള്ള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബേബി മീനാക്ഷി, ഓലപ്പീപ്പി എന്ന സിനിമയിലൂടെ സംസ്ഥാന പുര്‌സകാരം ലഭിച്ച കാഞ്ചാനമ്മയും അഞ്ജലി നായരുമാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം മൂന്ന് കോമഡി താരങ്ങളും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

anjali-nair-3

തന്റെ സിനിമയുടെ അണിയറയില്‍ നിന്നും മറ്റും സംവിധായകന്മാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് താന്‍ ഒരു ഹ്രസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നതെന്നാണ് അഞ്ജലി ഫില്‍മി ബീറ്റിനോട് പറഞ്ഞത്. തനിക്കും ഒരു സിനിമ നിര്‍മ്മിക്കാം എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നെന്നും അവസാനം 'എന്താ ഇങ്ങനെ' എന്ന ചിത്രമെടുത്ത് താന്‍ അത് തെളിയിച്ചെന്നും നടി പറയുന്നു.

English summary
Actress Anjali Nair's Short film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam