ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങള്‍ വന്നു, ദൃശ്യം 2വില്‍ ലഭിച്ച ഭാഗ്യം, നന്ദി പറഞ്ഞ് അഞ്ജലി

By Midhun Raj

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിന്‌റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത്. ദൃശ്യം രണ്ടാം ഭാഗത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ആമസോണ്‍ പ്രൈമില്‍ റിലീസ് പ്രഖ്യാപിച്ച ദൃശ്യം 2 ഫെബ്രുവരി 19നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ദൃശ്യത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

ഒപ്പം ചില പുതിയ താരങ്ങളും ദൃശ്യം 2വില്‍ കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ നടി അഞ്ജലി നായരും അവതരിപ്പിക്കുന്നുണ്ട്. സഹനടിയായുളള വേഷങ്ങളില്‍ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് അഞ്ജലി. അതേസമയം ദൃശ്യം 2വിനെ കുറിച്ച് നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേമായിരുന്നു. അഞ്ജലി നായരുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഒരു അഭിനേതാവിന്റെ അഭിനയജീവിതത്തിലെ

ഒരു അഭിനേതാവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ഓര്‍ത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണം എന്നുള്ളതാണ് എന്ന് അഞ്ജലി പറയുന്നു. 127 ഓളം സിനിമകള്‍ ചെയ്തു നില്‍ക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ അങ്ങനെയുള്ള കുറച്ചു സിനിമകളുടെ ചെറിയ ഭാഗം ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കാനും... കൂടാതെ ബെന്‍ എന്നാ സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാര്‍ഡ് വാങ്ങാനുള്ള ഭാഗ്യം ദൈവം ഒരുക്കിത്തന്നു.

പക്ഷേ അതിനുശേഷവും

പക്ഷേ അതിനുശേഷവും എനിക്ക് തന്ന.. അല്ലെങ്കില്‍ എന്നെ തേടി വന്ന സിനിമകളില്‍ പലതിലും ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. രണ്ടോ, മൂന്നോ, സീനുകള്‍ മാത്രമുള്ള വേഷങ്ങള്‍ ഉണ്ടായിരുന്നു. അമ്മയായും, അമ്മൂമ്മയായും, അമ്മായിയായും അഭിനയിക്കേണ്ട വേഷങ്ങള്‍ ഉണ്ടായിരുന്നു. ഇത് എല്ലാം കണ്ട എന്റെ സുഹൃത്തുക്കളും, പ്രേക്ഷകരും, എന്നെ ഒരുപാട് കുറ്റപ്പെടുത്തുകയും, പരിഹസിക്കുകയും, വിമര്‍ശിക്കുകയും, ചെയ്യാറുണ്ടായിരുന്നു.

അഞ്ജലി എന്തിനാണ് ഇങ്ങനെയുള്ള

അഞ്ജലി എന്തിനാണ് ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യുന്നത് എന്ന് ചോദിച്ചു..? എന്തിന് ഈ റോള്‍ ചെയ്തു..? കുറച്ചു കൂടി വെയിറ്റ് ചെയ്തിരുന്നെങ്കില്‍ നല്ല റോള്‍ കിട്ടുമായിരുന്നില്ലേ?? അങ്ങനെ അങ്ങനെ നിരവധി ചോദ്യങ്ങള്‍..പക്ഷേ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍ത്തുകൊണ്ട് തന്നെയാണ് എനിക്ക് മുന്നില്‍ വന്ന ചെറുതും വലുതുമായ സിനിമകള്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. ഈയൊരു നിമിഷം ഞാന്‍ വളരെയധികം സന്തോഷിക്കുന്നു.

വീണ്ടും ഞാന്‍ ഒരുപാട് പ്രതീക്ഷിക്കുന്നു

വീണ്ടും ഞാന്‍ ഒരുപാട് പ്രതീക്ഷിക്കുന്നു. കാരണം ഇന്ത്യന്‍ സിനിമയുടെ തന്നെ ഭാഗമായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തില്‍ എനിക്ക് വളരെ നല്ല ഒരു വേഷം തന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ച എന്റെ ഡയറക്ടര്‍ ജിത്തു ചേട്ടനും, സിനിമയുടെ ഭാഗമായ ഓരോരുത്തരെയും ഈ അവസരത്തില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ നന്ദി അറിയിക്കുന്നു. വീണ്ടും ഒരു വലിയ അവസരം തന്നതിന് ദൈവത്തിനോടും, എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന എന്റെ സിനിമയിലെ ഓരോ സഹോദരി സഹോദരങ്ങള്‍ക്കും, പ്രേക്ഷകരായ നിങ്ങള്‍ എല്ലാവര്‍ക്കും.

ദൃശ്യത്തിലെ എന്റെ കഥാപാത്രത്തിലൂടെ

ദൃശ്യത്തിലെ എന്റെ കഥാപാത്രത്തിലൂടെ ഞാനെന്ന കലാകാരിയിലൂടെ കൂടുതല്‍ ശുഭപ്രതീക്ഷ വെക്കാനുള്ള ഒരു വെളിച്ചം ആവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇനി അങ്ങോട്ട് എല്ലാവരുടെയും ഇഷ്ടം പോവാതെ തന്നെ നല്ല കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ട് മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുന്നു. ഇതൊക്കെ എഴുതി പിടിപ്പിച്ചിട്ടു എനിക്ക് എല്ലാവരും മോശം കമന്റ്‌സ് തരുമോ, എന്നെ ട്രോളുമൊ, എന്നെ ഇനിയും പരിഹസിക്കുമൊ എന്നൊന്നും അറിയില്ല.. കമന്റ്‌സ് പ്രതീക്ഷിച്ചുകൊണ്ടോ, ലൈക്ക് കിട്ടുമൊ എന്ന് പ്രതീക്ഷിച്ചുകൊണ്ടോ ഒന്നും അല്ല ഈ പോസ്റ്റ്. എല്ലാവരും അറിയണമെന്നുണ്ട് ഞാന്‍ മനപ്പൂര്‍വം ആരെയും വെറുപ്പിക്കാന്‍ വേണ്ടിയല്ല സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ ചെയ്യുന്നത്, നടി കുറിച്ചു.

അഞ്ജലി നായരുടെ പോസ്റ്റ്

More from Filmibeat

Read more about: anjali nair jeethu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X