ദൃശ്യം 2വിലെ ട്വിസ്റ്റും ടേണും ലാലേട്ടനൊഴികെ പലര്‍ക്കും അറിയില്ലായിരുന്നു, വെളിപ്പെടുത്തി അഞ്ജലി നായര്‍

By Midhun Raj

ദൃശ്യം 2വിനെ കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എഴ് വര്‍ഷത്തിന് ശേഷമുളള ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‌റെ രണ്ടാം ഭാഗം വലിയ വിജയമാണ് നേടിയത്. ലക്ഷക്കണക്കിന് പേരാണ് റിലീസ് ദിനം തന്നെ ദൃശ്യം 2 കണ്ടത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പ്രശംസിച്ച് നിരവധി പേരാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ജോര്‍ജ്ജുകുട്ടിയായി മോഹന്‍ലാല്‍ വീണ്ടും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പലരും അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പൂര്‍ണമായി പാലിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം സിനിമയുടെ ചിത്രീകരണം നടന്നത്. തിയ്യേറ്ററില്‍ റിലീസ് ചെയ്യുമെന്ന് എല്ലാവരും പ്രതീക്ഷിച്ച ചിത്രം ഒടുവില്‍ ഒടിടിയിലാക്കുകയായിരുന്നു.

ദൃശ്യം 2വില്‍ പ്രധാന വേഷത്തില്‍

ദൃശ്യം 2വില്‍ പ്രധാന വേഷത്തില്‍ എത്തിയ താരങ്ങളില്‍ ഒരാളാണ് നടി അഞ്ജലി നായര്‍. ചിത്രത്തില്‍ സരിത എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചത്. മുന്‍പ് നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിന് ഒന്നും ലഭിക്കാത്ത അത്ര പ്രതികരണങ്ങളാണ് അഞ്ജലിക്ക് ലഭിക്കുന്നത്. ദൃശ്യം 2വിലെ റോളിനെ കുറിച്ച് കേട്ടപ്പോള്‍ കിളിപോയ അവസ്ഥയിലായിരുന്നു താനെന്ന് മുന്‍പ് അഞ്ജലി തുറന്നുപറഞ്ഞിരുന്നു.

അപ്രതീക്ഷിതമായിട്ടാണ്

അപ്രതീക്ഷിതമായിട്ടാണ് അഞ്ജലിക്ക് സിനിമയില്‍ അവസരം ലഭിച്ചത്. അതേസമയം ദൃശ്യം 2 സെറ്റിലെ അനുഭവങ്ങള്‍ ഒരഭിമുഖത്തില്‍ നടി പങ്കുവെച്ചിരുന്നു. ലൊക്കേഷനില്‍ ലാലേട്ടനൊഴികെ സിനിമയിലെ ട്വിസ്റ്റും ടേണും മറ്റു പലര്‍ക്കും അറിയില്ലായിരുന്നു എന്ന് നടി പറയുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

അഭിനയിക്കുമ്പോഴൊക്കെ

അഭിനയിക്കുമ്പോഴൊക്കെ ഇങ്ങനെ ചെയ്‌തോളൂ എന്ന് പറഞ്ഞു തരികയായിരുന്നു. ഓപ്പോസിറ്റ് നടക്കുന്നത് എന്തെന്ന് വലിയ ധാരണയില്ലായിരുന്നു. സിനിമ കണ്ടപ്പോഴാണ് ഒരു പൂര്‍ണത കിട്ടിയത്. ദൃശ്യം 2 ലൊക്കേഷനില്‍ ഒരു കുടുംബം പോലെ ആഘോഷമായിരുന്നു എന്നും നടി പറഞ്ഞു. മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജിതേഷേട്ടനും ടീമുമൊക്കെ ഏറെ പാടുപെട്ടു.

സിനിമയില്‍ തന്നെ കറുപ്പിക്കാനും

സിനിമയില്‍ തന്നെ കറുപ്പിക്കാനും ഷൂട്ട് കഴിയുമ്പോള്‍ എല്ലാം തേച്ചൊരച്ച് കളയാനും വലിയ പാടുപെട്ടിട്ടുണ്ട്. കോവിഡ് മാനദണ്ഡമൊക്കെ പാലിച്ചായിരുന്നു ഷൂട്ട് നടന്നത്. ലാലേട്ടനൊഴികെ ദൃശ്യം 2വിലെ ട്വിസ്റ്റും ടേണുമൊന്നും പലര്‍ക്കും അറിയില്ലായിരുന്നു എന്നും നടി പറഞ്ഞു. അതേസമയം ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ റാമിലും അഞ്ജലി അഭിനയിക്കുന്നുണ്ട്. മരട്, പെന്‍ഡുലം തുടങ്ങിയവയാണ് നടിയുടെ മറ്റ് ചിത്രങ്ങള്‍.

Recommended Video

മീനയോടു പറഞ്ഞതാ മേക്കപ്പിന്റെ കാര്യം,,എന്ത് ചെയ്യാനാ ? ​| Filmibeat Malayalam
അഞ്ജലി നായര്‍ക്കൊപ്പം സിനിമയില്‍

അഞ്ജലി നായര്‍ക്കൊപ്പം മിമിക്രി രംഗത്തുനിന്നുളള കലാകാരന്‍മാര്‍ക്കും സിനിമയില്‍ ജീത്തു ജോസഫ് അവസരം നല്‍കിയിരുന്നു. ദൃശ്യം 2വില്‍ കഥാപാത്രങ്ങളായി എത്തിയ ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം റിലീസ് ചെയ്തത്. ദൃശ്യം 2വിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ചുളള സൂചനകള്‍ വന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X