പിന്നെയും ഞാൻ ചതിക്കപ്പെട്ടു, ഇനി അവന്‍ വന്നാലും വിശ്വസിക്കും! അത്രയും ഇഷ്ടപ്പെടുന്ന കൊണ്ടാണെന്ന് അഞ്ജലി അമീർ
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം പേരന്‍പ് എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയായ നടിയാണ് അഞ്ജലി അമീര്‍. ആദ്യമായി നായികയായി അഭിനയിക്കുന്ന മലയാളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയാണ് അഞ്ജലി. കരിയറില്‍ തിളങ്ങിയെങ്കിലും തന്റെ ജീവിതത്തിലുണ്ടായ നിരാശ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അഞ്ജലിയിപ്പോള്‍.
ഈ ലോകത്ത് മറ്റെന്തിനെക്കാളും താന്‍ സ്‌നേഹിച്ച സുഹൃത്ത് ചതിച്ചുവെന്നും ഒരു പ്രശ്‌നം വന്നപ്പോള്‍ തള്ളിപറയുകയും അടച്ചാക്ഷേപിക്കുകയും ചെയ്തുവെന്ന് പറഞ്ഞാണ് അഞ്ജലി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആണ്‍സുഹൃത്തിന്റെ ഫോട്ടോസഹിതം പങ്കുവെച്ചാണ് തന്റെ വേദന നടി പറഞ്ഞത്.

'ഈ ലോകത്ത് മറ്റെന്തിനെക്കാളും എനിക്കിഷ്ടം നിന്നെയാ മുത്തേ. ഒരുപാട് അടിപിടികള്‍ നമുക്കിടയില്‍ ഉണ്ടാവാറുണ്ടെങ്കിലും നീ ഒന്ന് വിളിച്ചാല്‍ നിന്നെ ഒന്ന് കണ്ടാല്‍ എന്റെ എല്ലാ പരിഭവവും മാറും. നീ ഇല്ലായ്മയില്‍ ഞാന്‍ എങ്ങനെയാ ഞാനാവുന്നേ'... എന്നായിരുന്നു അഞ്ജലി കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞത്. പിന്നാലെ അദ്ദേഹം തന്നെ ഉപേക്ഷിച്ച് പോയെന്നും നടി സൂചിപ്പിച്ചു.
'എനിക്ക് മനസ്സിലാവുന്നില്ല റാസിന്‍ നീ എങ്ങോട്ട് ആണ് ഈ ഒളിച്ചോടുന്നതെന്ന്. ഞാന്‍ ഒരു പോസ്റ്റ് ഇട്ടു അത് സത്യം അത് ക്ഷമിക്കാന്‍ പറ്റാത്ത തെറ്റൊന്നും അല്ല. ഞാന്‍ പല പ്രാവിശ്യം പറഞ്ഞതാണ് ഈ റിലേഷന്‍ ശരിയാവില്ല, ആരും അംഗീകരിക്കില്ല എന്നുള്ളത്. അപ്പോഴൊക്കെ നീ എന്റെ കൂടെ നിന്ന് പ്രചോദനം തന്നു.
ഒരു പ്രശ്‌നം വന്നപ്പോള്‍ എന്നെ തള്ളിപ്പറയുന്ന അടച്ചാക്ഷേപിക്കുന്ന പ്രവണത നല്ലതല്ല. എന്റെ ലൈഫില്‍ പലരും വന്നു പോയിട്ടുണ്ട്. അവര്‍ക്കൊന്നും കൊടുക്കാത്ത സ്ഥാനവും സ്‌നേഹവുമാണ് ഞാന്‍ നിനക്ക് തന്നിരുന്നത്. ഇപ്പോള്‍ നിന്റെ ജീവിതം സുരക്ഷിതമാക്കാന്‍ എന്നെ വലിച്ചെറിഞ്ഞു ഓടുന്ന ഈ ഓട്ടം നല്ലതല്ല.
ഒക്കെ അവസാനിപ്പിച്ചു ഞാന്‍ പോയപ്പോഴും വീണ്ടും മടങ്ങി വന്നത് നീ ആണ്. പിന്നെയും ഞാന്‍ ചതിക്കപ്പെട്ടു. ഇനി വന്നാലും നിന്നെ ഞാന്‍ വിശ്വസിക്കും അത് ഞാന്‍ വിഡ്ഢി ആയത് കൊണ്ടല്ല, മരിച്ചു അത്രയും ഞാന്‍ ഇഷ്ടപ്പെടുന്ന കൊണ്ടാ... ഇതൊക്കെ കണ്ടു എന്റെ വിഷമം കണ്ടു ചിലപ്പോള്‍ നീ ഹാപ്പി ആയിരിക്കും.
പക്ഷെ ഒന്ന്, നീ കാരണം ഞാന്‍ മരിച്ചു വീണാല്‍ ഒന്നോര്‍ക്കുക ഒരിക്കലും എന്റെ മരണം കൊണ്ട് ഒരു മനസമാധാനവും കിട്ടില്ല. അവന്റെ ഭാഗം മാത്രം കേള്‍ക്കുന്ന അവന്റെ ഉമ്മയോടും ഉപ്പയോടും നിങ്ങളുടെ മകന്‍ വേദനിക്കുന്നതിനെക്കാളും ഒരായിരം ഇരട്ടി ഞാന്‍ വേദനിക്കുന്നുണ്ട്. ഇത്തിരി മനസ്സാക്ഷി നിങ്ങള്‍ക്കു ഉണ്ടെങ്കില്‍ ഒന്ന് മനസ്സിലാക്കുക...' എന്നുമാണ് ആണ്‍സുഹൃത്തിനോട് അഞ്ജലി പറയുന്നത്.

അയാള്‍ പോയാല്‍ പോവട്ടെ, എന്ന് പറയാനുള്ള ചങ്കൂറ്റം മതി ജീവിച്ച് കാണിക്കാനെന്നാണ് അഞ്ജലിയോട് ചിലര്‍ പറഞ്ഞത്. 'ചങ്കൂറ്റം അല്ല പ്രശ്‌നം. ആ വ്യക്തിയോടുള്ള അമിതമായ ഇഷ്ടമാണെന്നാണ്' നടിയുടെ മറുപടി.
അതേ സമയം അഞ്ജലിയോട് ഇങ്ങനെ പബ്ലിക് ആയി വന്നു പരാതി പറയുന്നതല്ല സ്‌നേഹം. ഇതു ഒരു തരം വാശി തീര്‍ക്കല്‍ പോലെയാണ്. ഒരുപാട് ഇഷ്ടപെടുന്നെങ്കില്‍ ആ വ്യക്തിയുടെ താല്പര്യങ്ങളെ കൂടെ മാനിക്കണ്ടേ... എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. 'തീര്‍ച്ചയായിട്ടും അത് ശരിയാണെന്നും പക്ഷെ ആ വ്യക്തിയും ബന്ധപ്പെട്ടവരും നേരിട്ട് വന്നു സംസാരിച്ചു തീര്‍ക്കണ്ടേ' എന്നാണ് അഞ്ജലിയുടെ മറുചോദ്യം.
ആരോടും ഒബ്‌സഷന്‍ നല്ലതല്ല. വേണ്ടെന്ന് പറഞ്ഞു പോകുന്നവരെ എന്തിന് പിടിച്ചു വക്കണം? പോകട്ടെ. ഈ ലോകത്ത് ഇനിയും തന്നെ സ്‌നേഹിക്കാന്‍ ആളുകള്‍ ഉണ്ടാകും. ഒരിക്കല്‍ അവന്റെ മനസ്സിന്നു പോയ ഇഷ്ടം ഇനി തല കുത്തി മറിഞ്ഞാലും തിരിച്ചു കിട്ടില്ല. സ്‌നേഹം ഒരിക്കലും പിടിച്ചു വാങ്ങാന്‍ കഴിയില്ല, പോയവര്‍ പോട്ടെ...
അവന്‍ തിരിച്ചുവന്നാല്‍ നിന്നോടുള്ള സ്‌നേഹത്തിന് ആത്മാര്‍ഥത ഉള്ളതാവുമോ, അവന് വീണ്ടും ഉപേക്ഷിച്ചു പോവും. വീണ്ടും നീ തളരും, അതിലും നല്ലതല്ലേ പോകുന്നത്. ജീവിച്ചു കാണിച്ച കൊടുക്കണം അവര്‍ക്ക്. അതല്ലേ വേണ്ടത്... എന്നിങ്ങനെ അഞ്ജലിയെ ആശ്വസിപ്പിച്ച് കൊണ്ട് നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











