ഇഷ്‌കിലേത് പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെ കാണിച്ചിട്ടുണ്ടോ?, ആന്‍ ശീതളിന്‌റെ മറുപടി

By Midhun Raj

എസ്ര, ഇഷ്‌ക് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ആന്‍ ശീതള്‍. പൃഥ്വിരാജ് ചിത്രത്തിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ്രയുടെ വന്‍വിജയത്തിന് പിന്നാലെയാണ് ഷെയന്‍ നിഗം നായകനായ ഇഷ്‌കില്‍ ആന്‍ നായികയായത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം വിജയം നേടിയിരുന്നു. ഒരു പോലീസുകാരന്‍ സദാചാര പോലീസായി മാറുന്നതിന്‌റെ ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന കാമുകി കാമുകന്മാരുടെ കഥയാണ് ഇഷ്ക് പറഞ്ഞത്.

ann sheetal,

സിനിമയുടെ ക്ലൈമാക്‌സില്‍ തന്‌റെ ചാരിത്ര്യശുദ്ധിയില്‍ കാമുകന്‍ സംശയിക്കുമ്പോള്‍ അവന് നേരെ നടുവിരല്‍ കാണിക്കുന്ന പുതിയ കാലത്തെ നായികാമുഖത്തെയാണ് ആന്‍ ശീതള്‍ അവതരിപ്പിച്ചത്. അതേസമയം ഇഷ്‌കിലേത് പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ ആരെയെങ്കിലും നടുവിരല്‍ കാണിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. അടുത്തിടെ നടന്ന ഒരഭിമുഖത്തിലാണ് ഈ ചോദ്യത്തിന് ആന്‍ ശീതള്‍ മറുപടി നല്‍കിയത്.

തെലുങ്ക് താരം വര്‍ഷയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ പുറത്ത്, കാണാം

സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോള്‍ ശല്യം ചെയ്ത ഒരു പൂവാലനെ നടുവിരല്‍ കാണിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ വെച്ചായിരുന്നു ആ സംഭവമെന്നും നടി വെളിപ്പെടുത്തി. അതേസമയം എസ്ര, ഇഷ്‌ക് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ തമിഴിലാണ് നടിയുടെ സിനിമ പുറത്തിറങ്ങിയത്. ഭരത് നായകനായ കാളിദാസ് എന്ന സിനിമയില്‍ നായികാ വേഷത്തിലാണ് ആന്‍ ശീതള്‍ എത്തിയത്. 2019ലാണ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം പുറത്തിറങ്ങിയത്.

Recommended Video

Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala

പിന്നീട് നടിയുടെ മറ്റു ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിരുന്നില്ല. സിനിമകള്‍ക്ക് പുറമെ മ്യൂസിക്കല്‍ വീഡിയോകളിലും ആന്‍ ശീതള്‍ വേഷമിട്ടിരുന്നു. 2017ലാണ് ആന്‍ ശീതളിന്‌റെ ആദ്യ ചിത്രമായ എസ്ര പുറത്തിറങ്ങിയത്. ജയ് കെ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രത്തില്‍ സുദേവ് നായരുടെ ജോഡിയായാണ് നടി അഭിനയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X