ആ തീരുമാനം അമ്മയുടേത് മാത്രമായിരുന്നു, അതില്‍ ഞങ്ങളാരും ഇടപെടാറില്ല! ആനിയെ കുറിച്ച് മകന്‍ റുഷിന്‍
സംവിധായകന്‍ ഷാജി കൈലാസും നടി ആനിയും വിവാഹിതരായത് മുതല്‍ താരകുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ് ആനി. എന്നിരുന്നാലും ടെലിവിഷന്‍ പരിപാടികളുമായി സജീവമാണ്.
ഇപ്പോഴിതാ താരദമ്പതിമാരുടെ മൂന്ന് ആണ്‍മക്കളില്‍ ഇളയമകന്‍ സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. താരപുത്രനായ റുഷിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ വരാന്‍ പോവുകയാണ്. സിനിമയില്‍ അഭിനയിക്കുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയ റുഷിന്റെ പുതിയൊരു വീഡിയോ ശ്രദ്ധേയമാവുകയാണിപ്പോള്‍.

സിനിമയില്‍ അഭിനയിക്കണമെന്ന പ്രത്യേക ലക്ഷ്യമൊന്നും തനിക്കില്ലായിരുന്നുവെന്നാണ് താരപുത്രന്‍ പറയുന്നത്. ഇങ്ങനൊരു അവസരം തന്നെ തേടി വന്നപ്പോള്‍ ഒന്ന് ട്രൈ ചെയ്ത് നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ റുഷിന്‍ പറഞ്ഞത്. മാത്രമല്ല മാതാപിതാക്കളെ പറ്റിയുള്ള ചോദ്യത്തിനും താരപുത്രന്‍ മറുപടി പറഞ്ഞിരിക്കുകയാണിപ്പോള്‍.
അമ്മ സിനിമയിലേക്ക് തിരിച്ച് വരാത്തത് എന്താണെന്നുള്ള ചോദ്യത്തിന് റുഷിന്‍ പറയുന്ന മറുപടി ഇങ്ങനെയാണ്... 'അഭിനയിക്കുന്നില്ലെന്ന് അമ്മ എടുത്ത തീരുമാനമാണ്. അമ്മയുടെ ഒരു പാറ്റേണ്‍ എന്ന് പറയുന്നത് അങ്ങനെ ചെയ്യുന്നതാണ്. അമ്മയ്ക്ക് ഇഷ്ടമുള്ള രീതിയില്‍ അമ്മ ചെയ്യുന്നു. അതില്‍ നമ്മളും ഇടപെടാറില്ല. ഇപ്പോള്‍ ടെലിവിഷന്‍ ഷോ കളൊക്കെ ചെയ്യാറുണ്ട്. ആരാധകര്‍ അമ്മ തിരിച്ച് വരണമെന്ന് ആഗ്രഹിച്ചാലും വീട്ടില്‍ ഞങ്ങളെയൊക്കെ നോക്കുന്നതാണ് അമ്മയ്ക്ക് ഇഷ്ടം. അതിനിടയില്‍ ഷോകളും ചെയ്യുന്നുണ്ട്. അത് മതിയെന്നാണ് തീരുമാനമെന്നും,' റുഷിന്‍ പറയുന്നു.
അച്ഛന്‍ സിനിമയില്‍ നിന്നും മാറി നിന്നതെന്തിനാണെന്ന ചോദ്യത്തിന് അച്ഛനങ്ങനെ മാറി നിന്നിട്ടില്ലെന്നാണ് താരപുത്രന്‍ പറയുന്നത്. 'അച്ഛന്‍ തമിഴില്‍ സിനിമ ചെയ്തിരുന്നു. അതിന്റെ ചിത്രീകരണം പൂര്‍ത്തിയാവാനും മറ്റും രണ്ട് വര്‍ഷം വേണ്ടി വന്നിരുന്നു. അതിനിടയില്‍ അച്ഛന്‍ നിര്‍മ്മിച്ച സിനിമകളും വന്നു. കൊവിഡ് കൂടി വന്നതോടെയാണ് ചെറിയൊരു ഗ്യാപ്പ് വന്നത്. അല്ലാതെ അച്ഛന്‍ സിനിമയില്‍ നിന്നും മാറി നിന്നതായി തന്റെ ഓര്‍മ്മയില്‍ ഇല്ല. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊക്കെ അദ്ദേഹം നടത്തിയിരുന്നുവെന്നും,' റുഷിന്‍ വ്യക്തമാക്കി.

'വീട്ടില്‍ ഇരുന്ന് അച്ഛനൊപ്പം സിനിമകള്‍ കാണാറുണ്ട്. അതല്ല്ാതെ സിനിമാ ചര്‍ച്ചകളൊന്നും വീട്ടില്‍ നടത്താറില്ല. അച്ഛന്റെ സിനിമാ ലൊക്കേഷനില്‍ ഇതുവരെ പോയിട്ടില്ല. അദ്ദേഹം ജോലി ചെയ്യുന്നതല്ലേ. അപ്പോള്‍ ഒരിക്കലും അച്ഛനെ ശല്യപ്പെടുത്താന്‍ പാടില്ലല്ലോ. ലൊക്കേഷനില്‍ നിന്നും വീട്ടിലേക്ക് വിളിക്കാറുണ്ട്. വീട്ടിലെ കാര്യങ്ങള്‍ ചോദിക്കാനും അവിടുത്തെ വിശേഷങ്ങള്‍ ചോദിക്കുമെന്നല്ലാതെ സിനമാക്കാര്യം വീട്ടില്‍ പ്രധാന ചര്‍ച്ചയാവാറില്ല.
സിനിമയിലേക്ക് വരാന്‍ വൈകിയെന്ന് തോന്നുന്നില്ല. അച്ഛനോ അമ്മയോ സിനിമയിലേക്ക് പോകാനും പറഞ്ഞിട്ടില്ല. അതൊക്കെ ഞങ്ങളുടെ ഇഷ്ടത്തിന് വിട്ടിരിക്കുന്നതാണ്. എനിക്കും സിനിമയിലേക്ക് വരണമെന്ന് എന്റെ മൈന്‍ഡിലും ഇല്ലായിരുന്നു. കോളേജില്‍ പഠിക്കാന്‍ പോയപ്പോഴാണ് ഇങ്ങനൊരു അവസരം വരുന്നത്. അപ്പോള്‍ അഭിനയിച്ച് നോക്കാമന്ന് കരുതി.
ശരിക്കും അച്ഛന്‍ ഹ്യൂമര്‍സെന്‍സുള്ള ആളാണ്. തമാശകളൊക്കെ വീട്ടില്‍ പറയും. ആക്ഷന്‍ സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും അങ്ങനെത്തെ ആളല്ല, അച്ഛന്‍. വീട്ടില്‍ തികച്ചും വേറിട്ടൊരാളാണെന്നും', താരപുത്രന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











