»   » അന്‍സിബയ്‌ക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം;മോശമായി ചിത്രീകരിക്കുന്നത് വിഷമിപ്പിക്കുന്നുവെന്ന് നടി!

അന്‍സിബയ്‌ക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം;മോശമായി ചിത്രീകരിക്കുന്നത് വിഷമിപ്പിക്കുന്നുവെന്ന് നടി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

സൈബര്‍ ആക്രമണങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒട്ടേറെ നടിമാര്‍ നമുക്ക് മുന്നിലുണ്ട്. അതിലൊരാളാണ് മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷക ശ്രദ്ധേ നേടിയ നടി അന്‍സിബ. മുന്‍പ് തട്ടമിട്ടാതെയുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ നടി ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.

കൂടാതെ മറ്റൊരു വിവാദവും നടിയെ തേടിയെത്തി. ഒരു ചാനല്‍ നടിയുടെ സമ്മതം കൂടാതെ ബിക്കിയിലുളള ചിത്രം ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടു അന്‍സിബയ്‌ക്കെതിരെ സൈബര്‍ ആക്രമണം. തന്നെ കുറിച്ച് മോശം കമന്റുകളിടുന്നത് വിഷമിപ്പിക്കുന്നുവെന്നാണ് നടി പറയുന്നത്.

സൈബര്‍ ആക്രമണം ഇത് മൂന്നാം തവണ

നടി അന്‍സിബയ്‌ക്കെതിരെ ഇത് മൂന്നാം തവണയാണ് സൈബര്‍ ആക്രമണമുണ്ടാവുന്നത്. മുന്‍പ് തട്ടമിട്ടാതെ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റു ചെയ്തതിനു നടി ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നം നരകത്തില്‍ പോകില്ല, നരകം ഇല്ല എന്നായിരുന്നു അന്‍സിബയുടെ പ്രതികരണമെന്ന നിലയിലും വാര്‍ത്ത പ്രചരിച്ചു.

ബിക്കിനി ചിത്രങ്ങള്‍

ബിക്കിനി ചിത്രങ്ങളുടെ പേരിലും നടി ഒരു പാട് വിമര്‍ശനങ്ങളേറ്റു വാങ്ങി. ഒരു ടെലിവിഷന്‍ ചാനല്‍ തന്റെ മുഖച്ഛായയുള്ള സ്ത്രീയൂടെ ഫോട്ടോ താനാണെന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്നാണ് അന്‍സിബ പറഞ്ഞത്. തന്നോട് ചോദിക്കാതെയാണ് ആ ഫോട്ടോ ഉപയോഗിച്ചത്. അത് തമിഴ് നടി വര്‍ഷയുടെ ബിക്കിനി ഫോട്ടോയാണെന്നും എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ താനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും അന്‍സിബ വ്യക്തമാക്കിരുന്നു

വീണ്ടും സൈബര്‍ ആക്രമണം

വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകളാണിപ്പോള്‍ നടിയെ അലട്ടുന്നത്. തന്റെ പേരില്‍ പത്തിലേറെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് നടി പറയുന്നത്.

പലരും മോശം കമന്റുകളിടുന്നു

പലരും തന്നെ കുറിച്ച് മോശം കമന്റുകളിടുന്നത് തന്നെ വളരെയധികം വിഷമിപ്പിക്കുന്നുണ്ടെന്നും ഫേസ് ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണെന്നുമാണ് അന്‍സിബ പറയുന്നത്.

വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പരാതി നല്‍കും

തന്റെ പേരിലുളള വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പരാതി നല്‍കുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

English summary
actress ansiba again attacked by social media. more than 10 fake fb account on her neme. she told

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam