പൃഥ്വിരാജിനും ഷാജോണിനും പിന്നാലെ മറ്റൊരു സെലിബ്രിറ്റി സംവിധായിക! അന്‍സിബ ഹസന്‍ സംവിധായികയാവുന്നു
ശ്രദ്ധേയമായ ഒത്തിരി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങി നില്‍ക്കുന്ന ആളാണ് അന്‍സിബ ഹസന്‍. ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു അന്‍സിബ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് വലുതും ചെറുതമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അഭിനേത്രിയായി മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കുന്ന അന്‍സിബ സംവിധായിക ആവുകയാണ്. നടി തന്നെയാണ് ഇക്കാര്യം പുറത്ത് അറിയിച്ചത്. അല്‍ അര്‍ജുന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധാനം ചെയ്യുന്ന കന്നിച്ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നതും അന്‍സിബയാണ്. തന്റെ സിനിമയ്ക്ക് നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും വേണമെന്നും നടി പറയുന്നു.

വിവേക് മൂവീ ഹൗസിന്റെ ബാനറില്‍ ജോബിന്‍ വര്‍ഗീസ് വിസ്മയ എന്നിവര്‍ ചേര്‍ന്നാണ് അല്ലു അര്‍ജുന്‍ നിര്‍മ്മിക്കുന്നത്. നൗഷാദ് ഷെറീഫ് ഛായഗ്രാഹണവും 4 മ്യൂസിക്‌സ് സംഗീതവും നിര്‍വഹിക്കുന്നു. സിനിമയിലെ താരങ്ങള്‍ ആരൊക്കെയാണെന്നുള്ളത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. വൈകാതെ ഇതെല്ലാം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലെത്തി അന്‍സിബ വളരെ ജനപ്രീതി നേടിയിരുന്നു. ദൃശ്യത്തിന് ശേഷം കൈനിറയെ അവസരങ്ങളായിരുന്നു നടിയെ തേടി എത്തിയത്. ഗ്ലാമറസ് വേഷങ്ങളിലൂടെ നേരത്തെ പല വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അന്‍സിബ ഇരയായിട്ടുണ്ട്.


Click it and Unblock the Notifications











