തട്ടമിട്ടു, അന്‍സിബയ്ക്ക് സ്വര്‍ഗത്തില്‍ സീറ്റ് ഉറപ്പ്!

By Aswini

'അങ്ങനെ കേരളത്തിലെ പകുതി പ്രശ്‌നം തീര്‍ന്നു', അന്‍സിബ ഹസ്സന്‍ തട്ടമിട്ടു. മുസ്ലീം സമുദായത്തില്‍ പെട്ടതുകൊണ്ട് അന്‍സിബ തട്ടമിടുന്നില്ലെന്ന് പറഞ്ഞ് ഒരു സംഘം ഫേസ്ബുക്കിലൂടെ നടി അന്‍സിബയെ ക്രൂശിച്ചുകൊണ്ടിരിക്കുകയായിരുന്നു. പോസ്റ്റുന്ന ഫോട്ടകള്‍ക്ക് താഴെയെല്ലാം വിമര്‍ശനങ്ങളും കുറ്റ പറച്ചിലുകളും ശാപവാക്കുകളും.

റംസാന്‍ വ്രതമെടുക്കുമ്പോള്‍ പോലും അന്‍സിബ തട്ടമിടാത്തത് മത സദാചാരക്കാരെ വല്ലാതെ ബാധിച്ചു. അശ്ലീല കമന്റുകളും തെറികളുമായിരുന്നു അധികവും. നടിയ്ക്ക് സ്വര്‍ഗം കിട്ടില്ലെന്ന് പറഞ്ഞവരുമുണ്ട്. ഇതിനോട് പ്രതികരിച്ച് ചിലര്‍ വന്നതോടെ വിഷയം വലിയ ചര്‍ച്ചയായി.

ansiba

എന്നാല്‍ എല്ലാവരെയും സംതൃപ്തയാക്കി അന്‍സിബ കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. തനി മുസ്ലീം പെണ്‍കുട്ടി. തലമുടിയും ശരീരവും പൂര്‍ണമായും മറച്ചുവച്ചിട്ടുണ്ട്. ഫോട്ടോ കണ്ടവര്‍ക്കൊക്കെ സമാധാനം.

80,642 ലൈക്കുകളും രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വന്നു കുമിഞ്ഞു. കണ്ടാ തട്ടം ഇട്ടപ്പം ഓള്‍ടെ മൊഞ്ച്, മോള്‍ക്ക് സ്വര്‍ഗത്തില്‍ ഉറപ്പായും സീറ്റ് കിട്ടും, നൈസ്, ബ്യൂട്ടിഫുള്‍ എന്നൊക്കെ പറഞ്ഞ് ചിലര്‍ കമന്റിട്ടെങ്കിലും ഇടയിലൊരു കൂട്ടുകാരന്‍ വന്ന് പറഞ്ഞു, പ്രൊഫാല്‍ പിക്ചറിനും തട്ടമിടണം എന്ന്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X