»   » മലയാളം സിനിമയില്‍ നിന്ന് മോശം അനുഭവങ്ങളെന്ന് അനു ഇമ്മാനുമല്‍

മലയാളം സിനിമയില്‍ നിന്ന് മോശം അനുഭവങ്ങളെന്ന് അനു ഇമ്മാനുമല്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലായിരുന്നു അനു ഇമ്മാനുവല്‍. എന്നാല്‍ തെലുങ്ക് ചിത്രത്തിന് കൊടുത്ത ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് നടിയ്ക്ക് ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു അത്.

ഇപ്പോള്‍ അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖറിന് വേണ്ടി പുതിയ നായികയെ കണ്ടെത്തി. പ്രമുഖ ബോളിവുഡ് ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തിക ദുല്‍ഖറിന്റെ നായികയാകും. ഇത് രണ്ടാം തവണയാണ് അനുവിന് ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമാകുന്നത്.

anuemmanuel

ദുല്‍ഖറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിയില്‍ അഭിനയിക്കാന്‍ അനുവിന് അവസരം കിട്ടിയിരുന്നു. എന്നാല്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇപ്പോള്‍ അനു തന്റെ പുതിയ തെലുങ്ക് ചിത്രം ഓക്‌സിജന്റെ രണ്ടാം ഷെഡ്യൂളിലേക്ക് കടന്നിരിക്കുകയാണ്.

അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയിലെ അവസരങ്ങളെ കുറിച്ച് നടി പറയുകയുണ്ടായി. തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഇല്ലാതാവുകയാണ്. മറ്റൊരു ഇന്‍ഡസ്ട്രിയിലും തനിക്ക് ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. മലയാള സിനിമ.യില്‍ നടിമാര്‍ക്ക് അവസരങ്ങള്‍ കുറവാണെന്നും നടി കൂട്ടി ചേര്‍ത്തു.

English summary
Actress Anu Emmanuel about Malayalam film industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam