സിനിമയിലെ ആദ്യ പ്രതിഫലം സീറോ, വെളിപ്പെടുത്തി നടി അനു സിത്താര
ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി അനു സിത്താര. ചിത്രത്തിന്‌റെ വിജയം നടിയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയും യുവ താരങ്ങളുടെയെുമെല്ലാം സിനിമകളില്‍ നായികയായി നടി അഭിനയിച്ചു. രാമന്‌റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ പോലുളള സിനിമകളും അനു സിത്താരയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടു. നായികയായും സഹനടിയായുമൊക്കെ നടി മലയാളത്തില്‍ സജീവമാണ്.

തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അനുസിത്താര പങ്കുവെക്കാറുണ്ട്. അതേസമയം സിനിമയിലെ തന്റെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി നടി എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നടന്ന ചോദ്യോത്തര വേളയിലാണ് അനു സിത്താര മനസുതുറന്നത്. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി ഒരു തുകയും ലഭിച്ചിരുന്നില്ലെന്ന് നടി പറഞ്ഞു.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
മമ്മൂട്ടിയാണ് ഇഷ്ടനടന്‍ എന്ന് പറഞ്ഞ താരം തന്‌റെ ആദ്യ വരുമാനം സീറോയാണെന്ന് പറയുന്നു. ചിങ്ങിണി എന്നാണ് വീട്ടില്‍ വിളിക്കുന്നത്. അച്ഛന്‌റെ പേര് അബ്ദുള്‍ സലാം. അമ്മ രേണുക. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായിട്ടായിരുന്നു അനു സിത്താര തുടങ്ങിയത്. പിന്നാലെ ഹാപ്പി വെഡ്ഡിങ്ങിലൂടെ നായികാ വേഷങ്ങളിലും സജീവമായി. മമ്മൂട്ടി, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ക്കൊപ്പം എല്ലാം നടി അഭിനയിച്ചു.
മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു താരം. അഭിനയത്തിന് പുറമെ നൃത്തത്തിലും വലിയ താല്‍പര്യമുളള താരമാണ് അനു സിത്താര. ഇടയ്ക്കിടെ ഡാന്‍സ് വീഡിയോകള്‍ പങ്കുവെച്ചും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. വയനാട് സ്വദേശിയായ താരം തന്റെ യൂടൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് മുന്‍പ് എത്തിയിരുന്നു.


Click it and Unblock the Notifications