അനുമോള്‍ വിവാഹിതയാവുന്നു; വരനെ പറ്റി വഴിയെ പറയാം! അറേഞ്ച്ഡ് വിവാഹം തന്നെയെന്ന് നടി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചാനല്‍ പരിപാടിയാണ് സ്റ്റാര്‍ മാജിക്. താരങ്ങളുടെ തമാശയും ഗെയിമുമൊക്കെ ചേര്‍ന്ന് രസകരമായിട്ടാണ് പരിപാടി അവതരിപ്പിക്കപ്പെടാറുള്ളത്. അതേ സമയം സ്റ്റാര്‍ മാജിക്കിലെ താരങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് പ്രിയമാണ്. കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി കൂടിയായ ഐശ്വര്യ രാജീവിന്റെ വിവാഹം നടന്നത്.

സീരിയലുകളില്‍ അഭിനയിക്കാറുണ്ടെങ്കിലും ഐശ്വര്യ പ്രശസ്തയാവുന്നത് സ്റ്റാര്‍ മാജിക്കിലൂടെയാണ്. നടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലക്ഷ്മി നക്ഷത്ര മുതല്‍ നടി അനുമോളടക്കം നിരവധി പേരാണ് എത്തിയിരുന്നത്. ഇതിനിടെ അനുവിന്റെ വിവാഹത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു.

anu-mol

സ്റ്റാര്‍ മാജിക്കിലൂടെ കരിയറില്‍ വലിയ നേട്ടമുണ്ടായ നടിയാണ് അനുമോള്‍. നടനും മിമിക്രി താരവുമായ തങ്കച്ചന്‍ വിതുരയ്‌ക്കൊപ്പം അനു അവതരിപ്പിച്ച സ്‌കിറ്റുകളാണ് ഹിറ്റായി മാറിയത്. ഇതിന് പിന്നാലെ താരങ്ങള്‍ ശരിക്കും വിവാഹിതരാവാന്‍ പോവുകയാണെന്ന് കഥകള്‍ പ്രചരിച്ചു. എന്നാല്‍ അദ്ദേഹം സഹോദരനെ പോലെയാണെന്നും പരിപാടിയ്ക്ക് വേണ്ടി കാണിക്കുന്നത് സത്യമാണെന്ന് ചിന്തിക്കരുതെന്നും അനു പറഞ്ഞിരുന്നു.

ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുമോള്‍. കഴിഞ്ഞ ദിവസം നടന്ന ഐശ്വര്യയുടെ വിവാഹത്തിന് എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അനു പ്രതികരിച്ചത്. അനുവിന്റെ വിവാഹം എന്നാണെന്ന ചോദ്യത്തിന് നവംബര്‍ 24, 25 ആണ് തന്റെ വിവാഹമെന്നാണ് നടി പറഞ്ഞത്.

അന്ന് നമുക്കെല്ലാവര്‍ക്കും കാണാമെന്നും നടി പറയുന്നു. അങ്ങനെയെങ്കില്‍ അനുവിന്റെ വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാം. ഐശ്വര്യ വരന്റെ പേര് പറഞ്ഞില്ലല്ലോ. അതുപോലെ എന്റേതും വഴിയേ പറയാം എന്നും നടി പറഞ്ഞു'.

ഇതോടെ അനുവിന്റേത് പ്രണയവിവാഹമാണോ എന്ന സംശയം പലര്‍ക്കും തോന്നിയെങ്കിലും ഇത് അറേഞ്ചഡ് വിവാഹമാണെന്നും മാട്രിമോണി വഴിയാണ് വരനെ കണ്ടെത്തിയത് എന്നുമൊക്കെ നടി പറയുന്നുണ്ട്. ശരിക്കും നടി വിവാഹിതയാവാന്‍ പോവുകയാണോ അതോ എല്ലാവരെയും പറ്റിക്കുന്നതിന് വേണ്ടി പറഞ്ഞതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

anu-mol

അനുവിന്റെ മറുപടിയിലൂടെ നടിയത് തമാശയായി പറഞ്ഞത് ആണോ എന്നൊരു സംശയം കൂടി ആരാധകര്‍ക്കുണ്ട്. എന്തായാലും പറഞ്ഞത് പ്രകാരം അനുമോള്‍ വിവാഹിതയാവുകയാണെങ്കില്‍ അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും ആരാധകര്‍ പറയുന്നു. പല നടിമാരും കുടുംബ ജീവിതത്തിലേക്ക് പോകുമ്പോഴും അനുവിന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വരാറുണ്ട്.

അതൊക്കെ തങ്ങളുടെ വീട്ടിലെ കുട്ടിയെ പോലെ അവളെ കാണുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ അനുവിന്റെ വിവാഹം ഞങ്ങളും ആഘോഷമാക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. മുന്‍പും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവിനെ പറ്റി നടി പറഞ്ഞിരുന്നു.

ഭര്‍ത്താവിന്റെ സൗന്ദര്യത്തെ പറ്റി എനിക്കൊരു അഭിപ്രായവുമില്ല. ഭംഗി എനിക്ക് പ്രശ്‌നമേയല്ല. എല്ലാവരും കാണുമ്പോള്‍ അയ്യേ എന്ന് പറയാതിരുന്നാല്‍ മതിയെന്ന് അനു പറയുന്നു.

More from Filmibeat

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X