റൊമാന്‍സിന്റെ കാര്യത്തില്‍ ഒരു പോയിന്റ് കൂടുതല്‍ ലാലേട്ടന്! മനസു തുറന്ന് അനുമോള്‍

By Midhun

മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അനുമോള്‍. പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. കവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ മികച്ചൊരു വേഷത്തിലായിരുന്നു അനുമോള്‍ എത്തിയിരുന്നത്.

അഭിനയപ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതലായി സിനിമകളില്‍ അഭിനയിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെയായിരുന്നു അനു അവതരിപ്പിച്ചിരുന്നത്. അനുവിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ജാനു എന്ന കഥാപാത്രം.

anumol

ബാലു വര്‍ഗീസ് നായകനായ പ്രേമസൂത്രം എന്ന ചിത്രമായിരുന്നു അനുമോളുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാലേട്ടന്റെ അഭിനയത്തോടുളള പ്രത്യേക ഇഷ്ടം അനുമോള്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ലവ് ലെറ്റര്‍ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാന്‍ അവസരം ലഭിച്ചാല്‍ അത് ലാലേട്ടനാകും താന്‍ കൊടുക്കുകയെന്നാണ് അനുമോള്‍ പറഞ്ഞത്. പ്രണയത്തിന്റെ കാര്യത്തില്‍ ഒരു പോയിന്റ് കൂടുതല്‍ അദ്ദേഹത്തിനാണെന്നും നടി പറഞ്ഞു.

anumol

"എല്ലാ ആക്ടേര്‍സിനെയും എനിക്ക് ഇഷ്ടമാണ്.പക്ഷേ എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് പ്രത്യേക ഇഷ്ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്ടമാണ്.പക്ഷേ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. മമ്മൂക്കയെ നമ്മുക്ക് കുറച്ച് സീരിയസ് ആയല്ലേ ഫീല്‍ ചെയ്യുക. അപ്പോള്‍ ലവ് ലെറ്റര്‍ കൊടുക്കാന്‍ കൈവിറക്കും. ലാലേട്ടനാകുമ്പോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും,അനുമോള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X