»   » വിസ്‌കിയ്‌ക്കൊപ്പമുള്ള അനുപമയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍, പുറത്ത് വിട്ടത് മറ്റാരുമല്ല!

വിസ്‌കിയ്‌ക്കൊപ്പമുള്ള അനുപമയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍, പുറത്ത് വിട്ടത് മറ്റാരുമല്ല!

Posted By: Akhila KS
Subscribe to Filmibeat Malayalam

മേക്ക്ഓവര്‍ നടത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടി അനുപമയുടെ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍. വിസ്‌കിക്കൊപ്പമുള്ള നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിസ്‌കി എന്ന് പറയുന്നത് മറ്റൊന്നുമല്ല. അനുപമയുടെ പ്രിയപ്പെട്ട നായകുട്ടിയാണ് വിസ്‌കി.

അനുപമ തന്നെയാണ് നായകുട്ടിയായ വിസ്‌കിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ക്ക് ഒട്ടേറെ കമന്റുകളും ലൈക്കുമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അനുപമയുടെ വിസ്‌കിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണാം.

anupama

പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ മറ്റൊരു പുതുമുഖ താരങ്ങള്‍ക്ക് പോലും ഇത്രയും അധികം ഭാഗ്യം ലഭിച്ചിട്ടുണ്ടാകില്ല. ഒന്നിന് പിറകെ ഒന്നായി ഓഫറുകള്‍ അനുപമയെ തേടി എത്തുന്നുണ്ട്. എന്നാല്‍ പ്രേമത്തിന് ശേഷം നടി മലയാള ചിത്രങ്ങളിലൊന്നും അഭിനയിക്കാന്‍ തയ്യറായില്ല. രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തത് അ ആ എന്ന തെലുങ്ക് ചിത്രമാണ്.

പിന്നീട് ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും ഇപ്പോഴും തെലുങ്കില്‍ തന്നെ അഭിനയിക്കാനാണ് നടിയുടെ തീരുമാനം. കൃഷ്ണാര്‍ജുന യുദ്ധം, പേരിടാത്ത മറ്റൊരു ചിത്രത്തിലുമായി നടി അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

English summary
Actress Anupama parameswaran photo with whisky

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam