ഇങ്ങോട്ട് വരാമോ,കുറച്ചു സംസാരിക്കാനുണ്ട്,അവസാനമായി സില്‍ക്ക് സ്മിത ആവശ്യപ്പെട്ടതിനെക്കുറിച്ച് അനുരാധ

By Midhun Raj

ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയും ഒരു കാലത്ത് തിളങ്ങിനിന്ന നായികയാണ് സില്‍ക്ക് സ്മിത. നടിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച വരവേല്‍പ്പ് ആരാധകര്‍ നല്‍കിയിരുന്നു. മാദകറാണിയായി തിളങ്ങിയെങ്കിലും ഇന്നും എല്ലാവരുടെയും മനസുകളില്‍ ഒരു നൊമ്പരമായി നില്‍ക്കുകയാണ് നടി. സില്‍ക്ക് സ്മിതയെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സുഹൃത്തും നടിയുമായ അനുരാധ പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

silk smitha

മരണത്തിന് നാല് ദിവസം മുമ്പ് അവള്‍ എന്റെ വീട്ടില്‍ വന്നതായി അനുരാധ പറയുന്നു. കുറെ നേരം അവിടെ ഇരുന്നു. സെപ്റ്റംബര്‍ 22ന്, അവള്‍ മരിക്കുന്നതിന് തലേന്ന് രാത്രി ഒമ്പതരയായപ്പോള്‍ സ്മിത എന്നെ വിളിച്ചിരുന്നു. ഇവിടെ വരെ വരാമോ കുറച്ച് സംസാരിക്കാനുണ്ട് എന്നായിരുന്നു അവള്‍ പറഞ്ഞത്. കുറച്ച് പണിയുണ്ട്, നാളെ വന്നാല്‍ മതിയോ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയച്ച ശേഷം വരാമെന്ന് ഞാന്‍ പറഞ്ഞു.

ശരിയെന്ന് അവളും പറഞ്ഞു. പക്ഷേ രാവിലെ കേള്‍ക്കുന്നത് സ്മിതയുടെ മരണ വാര്‍ത്തയാണ്. അന്ന് ഞാന്‍ പോയിരുന്നെങ്കില്‍, എന്താണ് പറയാനുളളതെന്ന് കേട്ടിരുന്നെങ്കില്‍, വികാരഭരിതയായി അഭിമുഖത്തില്‍ അനുരാധ പറഞ്ഞു. 1996ല്‍ 35ാമത്തെ വയസിലാണ് സില്‍ക്ക് സ്മിത മരണപ്പെട്ടത്. തെന്നിന്ത്യന്‍ ഭാഷകള്‍ക്കു പുറമെ ബോളിവുഡിലും നടി അഭിനയിച്ചിരുന്നു. 17ാമത്തെ വയസില്‍ സിനിമയിലെത്തിയ നടി നിരവധി സൂപ്പര്‍ താര ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X