ഇത് അനുഷ്ക ഷെട്ടിയുടെ ഇളയ സഹോദരിയോ!! നടിയുടെ മേക്കോവർ കണ്ട് ഞെട്ടി, ചിത്രങ്ങൾ കാണൂ
രമുഖ ലൈഫ്‌സ്‌റ്റൈല്‍ പരിശീലകന്‍ ലൂക്ക് കൗട്ടിന്‍ഹോയാണ് അനുഷ്‌ക്കയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
വണ്ണം വെച്ച് അവസരങ്ങൾ നഷ്ടപ്പെട്ടു എന്നു തരത്തിലുളള പല വാർത്തകളും മറ്റും നടി അനുഷ്ക ഷെട്ടിയെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നു. ഭാഗമതിയ്ക്ക് ശേഷം അനുഷ്കയുടെ ചിത്രങ്ങൾ ഒന്നും തന്നെ തിയേറ്ററുകളിൽ എത്തിയിരുന്നില്ല ഇതു കൂടിയായപ്പോൾ പ്രചരിച്ച വാർത്തകൾ ബലപ്പെടുത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ലുക്ക് വൈറലാവുകയാണ്. വണ്ണം കുറച്ച് അതീവ സുന്ദരിയായിട്ടുളള താരത്തിന്റെ ലുക്കാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ പരിശീലകന്‍ ലൂക്ക് കൗട്ടിന്‍ഹോയാണ് അനുഷ്‌ക്കയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്തായാലും താരത്തിന്റെ മേക്കോവർ എല്ലാവരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്.
2015 ൽ പുറത്തിറങ്ങിയ ആര്യ നായികനായി എത്തി ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അനുഷ്ക ആദ്യമായി ശരീര ഭാരം വർധിപ്പിച്ചത്. എന്നാൽ സിനിമയ്ക്ക ശേഷവും ശരീരഭാരം കുറയ്ക്കാൻ സാധിച്ചിരുന്നിവല്ല. ഇതോടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനുളള ശസ്ത്രക്രീയയ്ക്ക് താരം വിധേയയാകുകയായിരുന്നു. ഇതിനിടയിലെ ബാഹുബലി2 ഭാഗവും രുദ്രമ്മദേലിയും എത്തിയത്. ഈ ചിത്രങ്ങളിൽ വണ്ണ കൂടുതൽ നടിയ്ക്ക് ഒരു വില്ലനായി മാറിയിരുന്നു. സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോഴായിരുന്നു താരം വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ലുക്കിന്റെ കീഴിൽ അനുഷ്ക ചികിത്സയിൽ കഴിയുകയായിരുന്നു. ഇപ്പോഴിത താരത്തിന്റെ പുതിയ ഗെറ്റപ്പ് ആരാധകരെ അക്ഷരം പ്രതി ഞെട്ടിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications











