»   » ആയിരം കോടിയുടെ രണ്ടാമൂഴത്തിലേക്ക് ബാഹുബലിയുടെ ദേവസേന എത്തുന്നു... ദ്രൗപതിയാകാന്‍???

ആയിരം കോടിയുടെ രണ്ടാമൂഴത്തിലേക്ക് ബാഹുബലിയുടെ ദേവസേന എത്തുന്നു... ദ്രൗപതിയാകാന്‍???

Posted By: Karthi
Subscribe to Filmibeat Malayalam

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറേ ആരാധകരുള്ള നായികയാണ് അനുഷ്‌ക ഷെട്ടി എന്ന തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ അനുഷ്‌കയുടെ താരമൂല്യം ആരാധക പിന്തുണയും വര്‍ദ്ധിച്ചു. ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ഒരു പ്രത്യേക ചാതുര്യം അനുഷ്‌കയ്ക്കുണ്ട്.

ഒരു രംഗത്തിനായി 17 ടേക്ക്, ദേവസനേയെക്കുറിച്ച് സ്വീറ്റി ഷെട്ടി വെളിപ്പെടുത്തിയ രഹസ്യങ്ങള്‍ !!


അരുന്ധതി, രുദ്രമ്മാ ദേവി, ബാഹുബലിയിലെ ദേവസേന തുടങ്ങി ഏറ്റവും പുതിയ ചിത്രമായ ഭാഗ്മതിയും ഇതേ ഗണത്തിലുള്ള ചിത്രമാണ്. ഇതിന് പിന്നാലെയാണ് മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിലും അനുഷ്‌ക അഭിനയിക്കുന്നതായുള്ള വാര്‍ത്തകള്‍. ചിത്രത്തില്‍ ദ്രൗപതിയുടെ കഥാപാത്രത്തെയാകും അനുഷ്‌ക അവതരിപ്പിക്കുകയെന്നാണ് സൂചന.


രണ്ടാമൂഴം സിനിമയാകുമ്പോള്‍

പഞ്ചപാണ്ഡവരിലെ രണ്ടാമനായ ഭീമന്റെ കാഴ്ച്ചപ്പാടില്‍ മഹാഭാരതത്തെ അവതരിപ്പിക്കുന്ന എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴമെന്ന നോവല്‍ സിനിമയാകുമ്പോള്‍ ചിത്രത്തിലേക്ക് ആരൊക്കെ താരങ്ങളായി വരുമെന്ന് കാത്തിരിക്കുകായണ് ആരാധകര്‍.


അനുഷ്‌ക നായിക

ബാഹുബലി എന്ന ഒറ്റ ചിത്രം പ്രേക്ഷകരുടെ മനം കവര്‍ന്ന അനുഷ്‌ക ഈ ചിത്രത്തില്‍ അഭിനയിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഥപാത്രത്തേക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. ഇത്തരം ഇതിഹാസ ചിത്രങ്ങളില്‍ മുമ്പും അനുഷ്‌ക വേഷമിട്ടിട്ടുള്ളതിനാല്‍ അനുഷ്‌ക രണ്ടാമൂഴത്തിലും നായികയായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ദ്രൗപതിയായി അനുഷ്‌ക

മഹാഭാരതത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥപാത്രമായ ദ്രൗപതിയെയാകും അനുഷ്‌ക അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അനുഷ്‌കയെ സന്ദര്‍ശിച്ചതായാണ് വിവരം.


മോഹന്‍ലാലിന്റെ ഭീമനെ കാണാന്‍ കാത്തിരിക്കുന്നു

ഒരു അഭിമുഖത്തില്‍ താരം മോഹന്‍ലാലിനേക്കുറിച്ച് ഏറെ വാചാലയായിരുന്നു. ലോകത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന് അഭിപ്രായപ്പെട്ട താരം മോഹന്‍ലാലിന്റെ ഭീമനെ കാണാന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നു. താരം രണ്ടാമൂഴത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ ആരാധകര്‍ കാണുന്നത്.


മോഹന്‍ലാല്‍ ഭീമനാകുന്നു

മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന രണ്ടാമൂഴത്തില്‍ ഭീമനായി എത്തുന്നത് മോഹന്‍ലാലാണ്. മോഹന്‍ലാലിനെ ഏറെ ആകര്‍ഷിച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍. രണ്ടര വര്‍ഷത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്.


കര്‍ണനായി നാഗാര്‍ജുന

ചിത്രത്തില്‍ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. എന്നാല്‍ ചിത്രത്തിലെ മറ്റൊരു ശക്തമായ കഥാപാത്രമായ കര്‍ണനായി തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുന എത്തുമെന്നാണ് വിവരം. ഹോളിവുഡ് കാസ്റ്റിംഗ് കമ്പനിയാണ് താരനിര്‍ണയം നടത്തുന്നത്.


രണ്ടാമൂഴം എന്ന മഹാഭാരതം

മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രം മറ്റ് ഭാഷകളില്‍ മഹാഭാരത എന്ന പേരിലും പുറത്തിറങ്ങും. മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന ചിത്രം മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റി എത്തും.


1000 കോടിയില്‍ രണ്ട് ഭാഗങ്ങള്‍

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ്. വിദേശ വ്യവസായി ബിആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യ ഭാഗം തിയറ്ററിലെത്തി 90ാം ദിവസം രണ്ടാം ഭാഗവും തിയറ്ററിലെത്തും.English summary
Bahubali actress Anushka Shetty team up with Mohanlal in 1000 crore movie Mahabharatha. Mohanlal will play the role Bheeman and Telugu star Nagarjuna play as Karnan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam