»   » താരജാഡയില്ലാതെ നാട്ടിന്‍ പുറത്തുകാരിയായ ഒരേ ഒരു നടി അനുശ്രീയാണ്! ശോഭയാത്ര ചിത്രങ്ങള്‍ വൈറല്‍!!

താരജാഡയില്ലാതെ നാട്ടിന്‍ പുറത്തുകാരിയായ ഒരേ ഒരു നടി അനുശ്രീയാണ്! ശോഭയാത്ര ചിത്രങ്ങള്‍ വൈറല്‍!!

By: Teresa John
Subscribe to Filmibeat Malayalam

സിനിമയില്‍ എത്തിയാല്‍ പിന്നെ പലരും താരജാഡ കാണിക്കുന്നത് പതിവാണ്. വലിയൊരു സെലിബ്രിറ്റിയായി എന്നൊരു തോന്നല്‍ വന്നാല്‍ പല താരങ്ങളും അവരുടെ സ്വന്തം നാട്ടിലെ പരിപാടികള്‍ക്കൊന്നും പങ്കെടുക്കാറില്ലെന്നുള്ളത് വസ്തുതയാണ്. എന്നാല്‍ അവരില്‍ നിന്നും ഏറെ വ്യത്യസ്തയാണ് നടി അനുശ്രീ.

പൂര്‍ണ നഗ്നയായി ലക്ഷ്മി റായി! സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് എങ്ങനെ

 anusree

ഇന്നലെ നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ഭാരതാംബയായി പങ്കെടുത്ത അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇന്നലെ കേരളം മുഴുവനും ശോഭയാത്രകള്‍ സംഘടിപ്പിച്ചപ്പോള്‍ അതില്‍ ശ്രദ്ധിക്കപ്പെട്ടത് നാട്ടിന്‍ പുറത്തുകാരിയായ അനുശ്രീയുടെ ഭാരതാംബയായിരുന്നു.

anusree

ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു! വിവാഹശേഷം ഭാവന സിനിമയില്‍ തന്നെ തുടരുമോ? നടി പറയുന്നതിങ്ങനെ!!!

താരജാഡകളില്ലാതെ നാട്ടിന്‍ പുറത്തെ പരിപാടിയില്‍ അവരിലൊരാളായി പങ്കെടുക്കുന്ന താരങ്ങളുണ്ടോ? എന്ന ചോദ്യവുമായി അനുശ്രീയുടെ ശോഭയാത്രയുടെ ചിത്രങ്ങള്‍ ട്രോള്‍ മീഡിയയും ഏറ്റെടുത്തിരുന്നു. തമിഴ് നടന്‍ സൂര്യയുടെ പിറന്നാള്‍ ആഘോത്തിന് സൂര്യയുടെ വലിയ ആരാധികയായ അനുശ്രീ പങ്കെടുത്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നും ഇതുപോലെ നാട്ടില്‍ നടത്തിയ പരിപാടിയില്‍ ശ്രദ്ധിക്കപ്പെട്ടതും അനുശ്രീയുടെ സാന്നിധ്യമായിരുന്നു.

English summary
Actress Anusree celebrating Sreekrishna Jayanthi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam